പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം

പൊലീസ് തടയാന്‍ ശ്രമിക്കവെ ബൈക്ക് അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ച് പൊലീസ് സംഘം കടന്നു കളഞ്ഞതായി ആരോപണം. ഇന്ന് പുലര്‍ച്ചെ നാലിന് ചെല്ലാനം റോഡിലായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബൈക്കില്‍ വന്ന യുവാക്കളെ പൊലീസ് തടയാന്‍ ശ്രമിച്ചതോടെയാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ കണ്ണമ്മാലി പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനും ബൈക്ക് യാത്രികനും പരിക്കേറ്റു. എന്നാല്‍, യുവാക്കളെ റോഡില്‍ ഉപേക്ഷിച്ച് പരിക്കേറ്റ ഉദ്യോഗസ്ഥനുമായി പൊലീസ് സംഘം കടന്നു കളഞ്ഞെന്നാണ് ആരോപണം. യുവാക്കളില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ആലപ്പുഴ കെമ്മാടി സ്വദേശി അനില്‍(27), സുഹൃത്ത് രാജന്‍ (27) എന്നീ ബൈക്ക് യാത്രികര്‍ക്കാണ് പരിക്കേറ്റത്. മൂക്കിനും കാലിനും ഗുരുതരമായി പരിക്കേറ്റ അനിലിനെ സുഹൃത്ത് ബൈക്കില്‍ കെട്ടിവച്ചാണ് 22 കിലോമീറ്റര്‍ അകലെയുള്ള ചെട്ടികാട് ഗവ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























