പ്ലസ് വണ്‍ പ്രവേശനം... സമയം നീട്ടി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, കേരള സിലിബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍

പ്ലസ് വണ്‍ പ്രവേശനം... സമയം നീട്ടി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍, കേരള സിലിബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ വിശദീകരണം.
വിദ്യാഭ്യാസവകുപ്പിന് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടി തുടരാനുള്ള അനുമതി കൊടുക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ . ഒരു വര്‍ഷം 200 അധ്യായന ദിവസങ്ങള്‍ വേണമെന്നാണ് ചട്ടത്തിലുള്ളത്. ഓഗസ്റ്റ് 15ന് ക്ലാസ് തുടങ്ങാനാണ് നിലവില്‍ ആലോചിക്കുന്നത്.
നിശ്ചയിച്ചിരിക്കുന്ന ദിവസം ക്ലാസ് ആരംഭിച്ചാല്‍ പോലും ശനിയാഴ്ചകളിലും ക്ലാസ് നടത്തിയാലേ അധ്യായന വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ. സമയം നീട്ടി നല്‍കുന്നത് അലോട്ട്മെന്റ് അടക്കമുള്ള കാര്യങ്ങളെ ബാധിക്കുമെന്നും കോടതിയെ ബോധിപ്പിച്ച് സര്‍ക്കാര്‍.
https://www.facebook.com/Malayalivartha


























