ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച 7 പ്രതികൾക്ക് ജാമ്യം

ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ച് കടയ്ക്കൽ കോടതി. കോളേജിലെ മൂന്ന് സുരക്ഷാ ഏജൻസി ജീവനക്കാർക്കും രണ്ട് ശുചീകരണ ജീവനക്കാർക്കും, ഇന്ന് അറസ്റ്റിലായ രണ്ട് അധ്യാപകർക്കുമാണ് കോടതി ജാമ്യം അനുവദിച്ചത്.
നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടികളെ അടിവസ്ത്രം അഴിച്ച് പരീക്ഷയ്ക്ക് ഇരുത്തുകയായിരുന്നു. ഇതേ തുടർന്ന് വലിയ മാനസിക സമ്മർദത്തിലായിരുന്നു വിദ്യാർത്ഥിനികൾ. ഏജൻസിയിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്നാണ് ഇങ്ങനെ ചെയ്തതെന്ന് അറസ്റ്റിലായ വനിതാ ജീവനക്കാർ നേരത്തെ പറഞ്ഞിരുന്നു.
നിരവധി പേരാണ് ഈ നടപടിക്കെതിരെ രംഗത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു.
https://www.facebook.com/Malayalivartha