പ്ലസ്ടു അനുവദിക്കാന്‍ ലക്ഷങ്ങള്‍ വാങ്ങി... മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരായ തുടര്‍നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി 25 ലക്ഷങ്ങള്‍ വാങ്ങിയെന്ന കേസില്‍ തുടര്‍നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. 25 ലക്ഷം രൂപ കോഴയായി വാങ്ങിയെന്നാണ് ആരോപണം. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കേസില്‍ വിജിലന്‍സിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം അഴീക്കോട്ടെ സ്‌കൂളിലെത്തി വിജിലന്‍സ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളിലെത്തി തെളിവെടുത്തത്. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവരില്‍നിന്ന് സംഘം മൊഴിയെടുത്തു.
കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഏപ്രിലില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടിയിരുന്നു. കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യയുടെ പേരില്‍ നിര്‍മിച്ചെന്ന് പറയുന്ന കക്കോടിയിലെ വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
അഴീക്കോട് എം.എല്‍.എയായിരിക്കെ കെ.എം. ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. ആരോപണവുമായി ബന്ധപ്പെട്ട് 2020 ഏപ്രില്‍ 18ന് വിജിലന്‍സ് കണ്ണൂര്‍ യൂനിറ്റാണ് അഴിമതി നിരോധന നിയമപ്രകാരം ഷാജിക്കെതിരെ ആദ്യം കേസെടുത്തത്. പിന്നാലെ ചിലര്‍ കോഴയിടപാടുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉള്‍ക്കൊള്ളിച്ച് പരാതി നല്‍കിയതോടെ ഇ.ഡി അന്വേഷണം ആരംഭിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha