നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും...

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെയാണ് തുടരന്വേഷണത്തില്‍ കൂടുതലായി പ്രതിചേര്‍ത്തിട്ടുള്ളത്.
ശരത്തിനെ പ്രതിചേര്‍ത്തുള്ള അധികപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുന്നത്. ഇതോടെ കേസില്‍ പ്രതികളുടെ എണ്ണം 9 ആവും. 1500 ലേറെ പേജുള്ള കുറ്റപത്രത്തില്‍ 90 ലേറെ പുതിയ സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടരന്വേഷണത്തില്‍ ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ടായിരുന്നു.
ഇന്ന് വൈകുന്നേരത്തിനുള്ളില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിചാരണ കോടതി പ്രോസിക്യൂഷനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിചാരണ വേഗത്തില്‍ പുന:രാരംഭിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ് വിചാരണ കോടതി കേസ് പരിഗണിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കുകയും, മറച്ചുവയ്ക്കുകയും ചെയ്തതിനുള്ള പുതിയ വകുപ്പുകൂടി എട്ടാം പ്രതി ദിലീപിനെതിരെ ചുമത്തിയതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വിചാരണ കോടതിയെ അറിയിച്ചിരുന്നു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ശരത്താണ് കൊണ്ടുവന്നതെന്നും ഈ ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ മനഃപൂര്‍വം മറച്ചുപിടിക്കുകയോ ചെയ്യുന്നുവെന്നുമാണ് കണ്ടെത്തല്‍.
1500 പേജുള്ള റിപ്പോര്‍ട്ടില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ്വാല്യു മാറിയത് ഉള്‍പ്പെടെ തുടരന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നു. എന്നാല്‍, ഇതിനായി ഉപയോഗിച്ച വിവോ ഫോണ്‍ കണ്ടെത്താനായിട്ടില്ല.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന് കിട്ടിയതായി അന്വേഷകസംഘം സംശയിക്കുന്നുണ്ട്. ഇത് തെളിയിക്കാന്‍ നേരിട്ടുള്ള തെളിവുകളില്ല. എന്നാല്‍, പലരുടെയും മൊഴികളും സംഭാഷണത്തിന്റെ ശബ്ദരേഖകളും അന്വേഷകസംഘത്തിന്റെ കൈവശമുണ്ട്.
ദിലീപിന് ലഭിച്ച ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിവരം വിചാരണക്കോടതിയിലും പ്രോസിക്യൂഷന്‍ അറിയിക്കും.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചത്.അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി 15 ന് അവസാനിച്ചിരുന്നു. പിന്നീട് മൂന്നാഴ്ച സമയം കൂടി അന്വേഷണത്തിന് വേണമെന്ന ആവശ്യം തള്ളി നാലു ദിവസം കൂടി കോടതി അനുവദിച്ചു നല്‍കുകയായിരുന്നു.
" f
https://www.facebook.com/Malayalivartha