ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ സിബിഐ നല്‍കിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്... വിധി പറയുന്നത് തിരുവനന്തപുരം സിജെഎം കോടതി

ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ സിബിഐ നല്‍കിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്. വിധി പറയുന്നത് തിരുവനന്തപുരം സിജെഎം കോടതി.
ബാലഭാസ്‌ക്കറിന്റെ അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. അപകടത്തിന് പിന്നില്‍ സ്വര്‍ണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് പള്ളിപ്പുറത്തുവച്ച് വാഹന അപകടത്തില്‍ ബാലഭാസ്‌ക്കറും മകളും മരിക്കുന്നത്. 2019 സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഭാര്യ ലക്ഷമി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
അപകടത്തിന് ശേഷം ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം സ്വര്‍ണ കടത്തു കേസില്‍ പ്രതികളായതോടെയാണ് വിവാദമുയരുന്നത്. അപകട മരണമല്ല, ആസൂത്രിത കൊലപാതമെന്നായിരുന്നു ബാലഭാസ്‌ക്കറിന്റെ രക്ഷിതാക്കള്‍ ആരോപിക്കുന്നത്.
അട്ടിമറിയില്ലെന്നും, ഡ്രൈവര്‍ അര്‍ജുന്‍ അശ്രദ്ധയോടെയും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെതിരെ ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് സര്‍ക്കാര്‍ വിട്ടത്.
ക്രൈം ബ്രാഞ്ച് കണ്ടത്തലുകളെ ശരിവയ്ക്കുന്നതായിരുന്നു സിബിഐയുടെ അന്തിമ റിപ്പോര്‍ട്ടും. സിജെഎം കോടതിയില്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ബാലഭാസ്‌ക്കറിന്റെ രക്ഷിതാക്കള്‍ ഉന്നയിക്കുന്നത്.
വാദത്തിനിടെ ബാലഭാസ്‌ക്കറിന്റെ ഫോണ്‍ സിബിഐ പരിശോധിച്ചില്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടികാട്ടുകയും ചെയ്തു. അപകടം നടന്ന വാഹനത്തില്‍ നിന്നും ലഭിച്ച ബാലഭാസ്‌ക്കറിന്‍ന്റെ ഫോണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും വാങ്ങിയത് പ്രകാശ് തമ്പിയായിരുന്നു. പ്രകാശ് തമ്പി സ്വര്‍ണകടത്തുകേസില്‍ പ്രതിയായപ്പോള്‍ ഡിആര്‍ഐ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു.
ഈ റിപ്പോര്‍ട്ടും സിബിഐക്കും കൈമാറിയിരുന്നെങ്കിലും കുറ്റപത്രത്തില്‍ ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. ഫോണ്‍ വിശദമായി പരിശോധിച്ചിരുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ വാദത്തിനിടെ സിബിഐ കോടതിയില്‍ നല്‍കി. സിബിഐയുടെയും ബാലഭാസ്‌ക്കറിന്റെ അച്ഛന്റേയും വാദം ഈ മാസം 16ന് അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha