ആറന്മുളക്കാരുടെ ഹൃദയ താളത്തിന് വീണ്ടും തുടിപ്പേകാന്‍.... വിപുലമായ രീതിയില്‍ ഈ വര്‍ഷം ആറന്മുള ഉതൃട്ടാതി വള്ളംകളിയും വള്ളസദ്യയും അടക്കമുള്ള ചടങ്ങുകള്‍ നടത്താന്‍ തീരുമാനം...

വിപുലമായ രീതിയില്‍ ഈ വര്‍ഷം ആറന്മുള ഉതൃട്ടാതി വള്ളംകളിയും വള്ളസദ്യയും അടക്കമുള്ള ചടങ്ങുകള്‍ നടത്താന്‍ തീരുമാനം...
. സര്‍ക്കാര്‍ വകുപ്പുകളുടെയും പള്ളിയോട സേവ സംഘത്തിന്റെയും സംയുക്ത യോഗത്തിലാണ് തീരുമാനമായത്.
പള്ളിയോടങ്ങളുടെ കടവുകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാനുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കുവാനും ധാരണയായിട്ടുണ്ട്. രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വള്ളംകളിയും വള്ളസദ്യയും പഴയ പ്രതാപത്തോടെ അതിലും ആവേശത്തോടെ ഇക്കുറി ആറന്മുള പാര്‍ത്ഥസാരഥിയുടെ മുന്നിലേക്കെത്തും.
വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ക്കൊപ്പമായി പമ്പയാറ്റില്‍ 52 പള്ളിയോടങ്ങളും ഇക്കൊല്ലം തുഴയെറിയും. സെപ്റ്റംബര്‍ 12 നാണ് ഉതൃട്ടാതി ജലമേള. അടുത്ത മാസം നാലാം തിയതി മുതല്‍ വള്ളസദ്യ ആരംഭിക്കും.
കൊവിഡിനെ തുടര്‍ന്ന് നിലച്ച ആറന്മുളക്കാരുടെ ഹൃദയ താളത്തിന് വീണ്ടും തുടിപ്പേകാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ധാരണയായിട്ടുള്ളത്. രണ്ട് കൊല്ലം വള്ളകളി നടക്കാതിരുന്നതിനാല്‍ പമ്പയാറ്റില്‍ ആഴം കൂട്ടുന്നത് അടക്കമുള്ള നടപടികള്‍ നടന്നിട്ടുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ അതിവേഗത്തില്‍ മണല്‍പ്പുറ്റുകള്‍ നീക്കം ചെയ്യേണ്ടതുണ്ട്.
കോഴഞ്ചേരിയില്‍ പാലം പണിയാനായി സ്ഥാപിച്ചിട്ടുള്ള തടയണകള്‍ മാറ്റിയെങ്കില്‍ മാത്രമേ കിഴക്കന്‍ മേഖലയിലെ പള്ളിയോടങ്ങള്‍ക്ക് ആറന്മുളയിലേക്ക് എത്താന്‍ കഴിയുകയുള്ളൂ. ഇത്തരം തടസ്സങ്ങളെല്ലാം പരിഹരിക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ വള്ളംകളിക്ക് പരമാവധി പ്രചാരണം നല്‍കുകയും ചെയ്യും.
2021ല്‍ മാരമണ്‍, കോഴഞ്ചേരി, കീഴ്വന്മഴി പള്ളിയോടങ്ങളും 2020ല്‍ ളാക ഇടയാറന്‍മുള പള്ളിയോടവും മാത്രമാണ് ആചാരത്തിന്റെ ഭാഗമായി നീറ്റിലിറങ്ങിയത്. കൊവിഡ് കാലത്തിന് ശേഷം വിപുലമായി നടക്കുന്ന ഉതൃട്ടാതി ജലമേളയില്‍ വന്‍ ജനപങ്കാളിത്തമാണ് അധികൃതരുടെ പ്രതീക്ഷ.
"
https://www.facebook.com/Malayalivartha