പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെക്കൊന്ന് പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ കേസിൽ കാമുകി ഷഹാനയ്ക്ക് ജാമ്യം

മക്കളെക്കൊന്ന് പോലീസിന്റെ ഭാര്യ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ റെനീസിന്റെ കാമുകി ഷഹാനയ്ക്ക് ജാമ്യം. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷഹാന ജാമ്യം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതേ സമയം കേസിന്റെ കുറ്റപത്രം ഈ മാസം അവസാനം അന്വേഷണസംഘം സമർപ്പിക്കും. ശാസ്ത്രീയത്തെളിവുകളുടെ പരിശോധന വിവിധ ലാബുകളില്‍ നടക്കുന്നുണ്ട്. ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.യുടെ നേതൃത്ത്വത്തിലുള്ള അന്വേഷണം പൂര്‍ത്തിയായിവരുകയാണ്.
പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യ അറിയാതെ റെനീസ് സ്ഥാപിച്ച സിസിടിവിയും ശാസ്ത്രീയ പരിശോധനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കേസ് അന്വേഷണത്തിനിടെയാണ് നജ്‌ലയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ റെനീസ് സിസിടിവി ക്യാമറ സ്ഥാപിച്ചുവെന്ന് പോലീസ് കണ്ടെത്തിയത്.
ക്വാര്‍ട്ടേഴ്സിന്‍റെ ഹാളില്‍ സ്ഥാപിച്ച കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ റെനീസിന്‍റെ മൊബൈല്‍ ഫോണില്‍ ലഭിക്കുംവിധമായിരുന്നു സജ്ജീകരണം. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലീസ് ഔട്ട്പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ റെനീഷ് ജോലിയിലായിരുന്ന സമയത്തായിരുന്നു നജ്‌ല ജീവനൊടുക്കിയത്. ക്വാര്‍ട്ടേഴ്സില്‍ നടന്നതെല്ലാം റെനീസ് കണ്ടിരിക്കാമെന്ന നിഗമനത്തില്‍ സി.സി ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ തൃപ്പൂണിത്തുറയിലെ ഫോറന്‍സിക് ലാബിനെയാണ് പോലീസ് സമീപിച്ചത്.
https://www.facebook.com/Malayalivartha