മലപ്പുറത്ത് ഒന്നര വയസ്സുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു, കുഞ്ഞിന്റെ ദേഹത്ത് 26 ഓളം മുറിവുകൾ

മലപ്പുറം പൊന്നാനിയില്‍ ഒന്നര വയസ്സുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നായ്ക്കളുടെ ആക്രമണം. തൃക്കാവിലാണ് മൂന്ന് തുരുവുനായ്ക്കൾ ചേർന്ന് ഒന്നര വയസ്സുകാരനെ വളഞ്ഞിട്ട് ആക്രമിച്ചത്. വീട്ടുമുറ്റത്തു വെച്ചായിരുന്നു കുഞ്ഞിന് നേര്‍ക്ക് നായ്ക്കളുടെ ആക്രമണം ഉണ്ടായത്.
കുട്ടിയുടെ ദേഹത്ത് 26 ഓളം മുറിവുകളുണ്ടായിരുന്നു. ചികിത്സയ്ക്കുശേഷം കുട്ടി ആശുപത്രിയില്‍ നിന്നും സുഖംപ്രാപിച്ച് വീട്ടിലെത്തി.അതേസമയം വയനാട് തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി. പുത്തൂരിൽ തെരുവുനായ്ക്കൾ ആടിനെ ആക്രമിച്ചു.
പുത്തൂർ കോമ്പി സത്താറിന്റെ ആടിനെയാണ് തെരുവുനായ്ക്കൾ കൂട്ടിൽ കയറി ആക്രമിച്ചത്. ഗുരുതരമായി മുറിവേറ്റ ആട്ടിൻകുട്ടിയെ 50 മീറ്ററോളം ദൂരേക്ക് വലിച്ചു കൊണ്ടുപോയി. മുൻപ് ഇദ്ദേഹത്തിന്റെ പശുക്കിടാവിനെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു.
രാവിലെ തെരുവു നായ്ക്കൾ കൂട്ടത്തോടെ ടൗണിൽ ഇറങ്ങുന്നതു പ്രദേശത്ത് ഭീതി വിതയ്ക്കുകയാണ്. പത്രം, പാൽ വിതരണക്കാർ മദ്രസയിലും സ്കൂളിലും പോകുന്ന കുട്ടികൾ എന്നിവരെല്ലാം ഭയന്നാണ് ടൗണിലൂടെ പോകുന്നത്.തെരുവുനായ ശല്യം രൂക്ഷമായതോടെ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha