സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു... വയനാട് മാനന്തവാടിയിലെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്, പ്രതിരോധ നടപടികള്‍ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്

സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു... വയനാട് മാനന്തവാടിയിലെ പന്നി ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്, പ്രതിരോധ നടപടികള്‍ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്.
ഇവിടെ കഴിഞ്ഞ ദിവസം ചത്ത പന്നിയുടെ സാമ്പിള്‍ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചിരുന്നു. പരിശോധന ഫലം വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
ഈ ഫാമിലുള്ള ബാക്കി പന്നികളെ കൊന്നൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ഫാമുകളിലും നിരീക്ഷണം ശക്തമാക്കും. ചെക്പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പന്നികളെയോ, പന്നിയിറച്ചിയോ കൊണ്ടുവരാന്‍ അനുവദിക്കില്ല.
ചില സംസ്ഥാനങ്ങളില്‍ നേരത്തെ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ചെള്ളുകള്‍ വഴിയാണ് പന്നികള്‍ക്ക് രോഗം വരുന്നത്. മനുഷ്യരിലേക്ക് പടരുന്ന വൈറസല്ലെന്ന് അധികൃതര്‍ .
https://www.facebook.com/Malayalivartha