യൂത്ത് ലീഗ് സെക്രട്ടറിയായിരുന്ന സമയം ട്രാവൽ ഏജൻസി നടത്തി; നാക്ക് ചതിച്ചു; കെ ടി ജലീലിന് മുട്ടൻ പണി വരുന്നു

യൂത്ത് ലീഗ് സെക്രട്ടറിയായിരുന്ന സമയം ട്രാവൽ ഏജൻസി നടത്തിയിരുന്നുവെന്ന് കെടി ജലീലിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആ വാക്കുകൾ അദ്ദേഹത്തിന് തിരിച്ചടിയാകുന്നു. തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ അധ്യാപകനായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണ് കെടി ജലീൽ യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനം അലങ്കരിച്ചിരുന്നത്. തെറ്റായ കാര്യമാണ് കെ ടി ജലീൽ ചെയ്തത് കാരണം, കോളേജ് അധ്യാപകർ സർവീസ് കാലയളവിൽ എന്തെങ്കിലും തരത്തിൽ ബിസിനസ് നടത്തുന്നത് സർവകലാശാല ചട്ട പ്രകാരവും കേരള സർവീസ് റൂൾ പ്രകാരവും പാടില്ല.
1994 ൽ പിഎസ്എംഒ കോളേജിൽ അധ്യാപക ജോലി തുടങ്ങിയതിന് ശേഷമായിരുന്നു കെടി ജലീൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പദത്തിൽ എത്തിയത്. യൂത്ത് ലീഗ് സെക്രട്ടറി ആയിരുന്നപ്പോൾ ട്രാവൽ ഏജൻസി നടത്തി എന്നായിരുന്നു ജലീൽ പറഞ്ഞത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചട്ടപ്രകാരം കോളേജ് അധ്യാപകർ പ്രതിഫലം ലഭിക്കുന്ന മറ്റൊരു പ്രവർത്തനവും ആ സമയം നടത്തരുത്.
കോളേജ് അധ്യാപകർ ട്യൂഷൻ എടുത്താൽ പോലും കുറ്റമാണ്. ഈ കാര്യം സർവകലാശാല ചട്ടത്തിൽ അടിവരയിട്ട് പറയുന്നുണ്ട്. സർക്കാർ ശമ്പളം വാങ്ങുമ്പോൾ നേരിട്ട് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന മറ്റ് പ്രവർത്തനം നടത്തരുത് എന്ന് കേരള സർവീസ് റൂളിൽ പറഞ്ഞിട്ടുള്ള കാര്യമാണ്. അങ്ങനെ ഉണ്ടെങ്കിൽ വകുപ്പിന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സാധിക്കും . വിജിലൻസിനു സ്വമേധയാ കേസ് എടുക്കാൻ പരിമിതികൾ ഉണ്ടെങ്കിലും പരാതി ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കാൻ കഴിയുന്നതാണ്.
https://www.facebook.com/Malayalivartha