തൃശ്ശൂരിൽ ഓട്ടോയിൽ സവാരി ചെയ്ത യാത്രക്കാർക്ക് കള്ളനോട്ട് നൽകി കബളിപ്പിച്ച് ഡ്രൈവർ

ഓട്ടോയിൽ സവാരി ചെയ്ത യാത്രക്കാർക്ക് കള്ളനോട്ട് നൽകി കബളിപ്പിച്ച് ഓട്ടോ ഡ്രൈവർ. തൃശൂർ കട്ടിലപൂവ്വം സ്വദേശി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തു. 50, 100, 200 രൂപയുടെ കള്ളനോട്ടുകളാണ് ജോർജിന്റെ കൈയിൽ നിന്നും കണ്ടെത്തിയത്.
ഈ നോട്ടുകളായിരുന്നു യാത്രക്കാർക്ക് ഇയാൾ നൽകിയിരുന്നത്. യാത്രക്കാർക്ക് നൽകിയത് മുഴുവൻ കള്ളനോട്ടുകളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസിൽ അറിയിക്കുകയും മുപ്പത്തെട്ടുകാരനായ ഡ്രൈവർ പിടിയിലായതും. ഇയാളുടെ പക്കൽ നിന്ന് 5000 രൂപയുടെ കള്ളനോട്ടും പോലീസ് കണ്ടെടുത്തു. ഇയാൾക്ക് കള്ളനോട്ട് ആരെങ്കിലും വിതരണം ചെയ്തതാണോ അതോ
സ്വന്തമായി അച്ചടിച്ചതാണോ എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേ സമയം രാജ്യത്തെ കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചെന്ന് റിസർവ് ബാങ്ക് റിപ്പോർട്ട്. 2021-22 സാമ്പത്തിക വർഷത്തിൽ എല്ലാ നോട്ടുകളുടെയും വ്യാജ നോട്ടുകൾ വർദ്ധിച്ചുവെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha