സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്നും തീവ്രവാദസംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം, മൂന്നാര്‍ സ്റ്റേഷനിലെ അന്വേഷണം നേരിടുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്നും തീവ്രവാദസംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മൂന്നാര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായിരുന്ന പി.വി. അലിയാര്‍, പി.എസ്. റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുള്‍ സമദിനെ കോട്ടയം ജില്ലയിലേക്കുമാണ് ജില്ലാ പോലീസ് മേധാവി മാറ്റിയത്.
സംഭവം അന്വേഷിക്കാന്‍ മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍. മനോജിനെ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തി. മൂന്നു പോലീസുകാരുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. വിവിധ രഹസ്യാന്വേഷണവിഭാഗങ്ങളും അന്വേഷണം തുടങ്ങിയിരുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈ.എസ്.പി. കെ.ആര്‍. മനോജ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. പ്രാഥമിക നടപടിയെന്ന നിലയിലാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം. മേയ് 15-നാണ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്നും രഹസ്യവിവരങ്ങള്‍ പോലീസുകാര്‍ തീവ്രവാദസംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം പുറത്തുവന്നത്.
https://www.facebook.com/Malayalivartha