നയതന്ത്ര സ്വർണക്കടത്തുകേസിൽ മിന്നൽ നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; അന്വേഷണത്തിനും ചോദ്യംചെയ്യലുകൾക്കും വേഗംകൂട്ടാനും തീരുമാനം, കേസുമായി ബന്ധപ്പെട്ട് ഉന്നതരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നതിന് വിചാരണക്കോടതിയുടെ പിൻബലംകൂടി ഉറപ്പാക്കാൻ ലക്ഷ്യം വച്ച് അന്വേഷണ ഉദ്യോഗസ്ഥർ

നയതന്ത്ര സ്വർണക്കടത്തുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കുറ്റപത്രത്തിലേക്ക് അതിവേഗം അടുക്കുന്നതായി റിപ്പോർട്ട്. അന്വേഷണത്തിനും ചോദ്യംചെയ്യലുകൾക്കും വേഗംകൂട്ടാനും തീരുമാനമായിട്ടുണ്ടെന്ന് റിപ്പോർട്ട്. വിചാരണക്കോടതി മാറ്റത്തിനായി തന്നെ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത് ഇതിന്റെ ഭാഗമായാണ് എന്നതാണ്. കേസുമായി ബന്ധപ്പെട്ട് ഉന്നതരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നതിന് വിചാരണക്കോടതിയുടെ പിൻബലംകൂടി ഉറപ്പാക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.
അതോടൊപ്പം തന്നെ നയതന്ത്ര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ഇ.ഡി. കേസെടുത്തിട്ട് ജൂലായ് 13-ന് രണ്ടുവർഷം പൂർത്തിയാവുകയും ചെയ്തു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കാനായില്ലെങ്കിൽ അത് കേസിനെ ബാധിക്കാനിടയുമുണ്ട്. നിർണായക നീക്കങ്ങളിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് വിചാരണക്കോടതി മാറ്റം എന്നത്. അന്വേഷണ ഏജൻസി സാധാരണഗതിയിൽ ഇത്തരത്തിൽ ഒരുമാറ്റം ആവശ്യപ്പെട്ടാൽ അനുവദിക്കാറാണ് പതിവെന്നതും ഇ.ഡി.ക്ക് അനുകൂലമായ ഘടകമായി മാറിയിട്ടുണ്ട്.
കൂടാതെ 2022 ജൂണിൽ സ്വപ്ന നൽകിയ രഹസ്യമൊഴിയിൽ പരാമർശിച്ചിരിക്കുന്ന ഉന്നതവ്യക്തികളെ ചോദ്യംചെയ്യാൻ വിളിപ്പിക്കലാണ് ഇനി ഇ.ഡി.ക്കു മുന്നിലുള്ള കടമ്പ എന്നത്. കേരളത്തിൽ രാഷ്ട്രീയ കോളിളക്കത്തിന് സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് ബെംഗളൂരുവിലേക്കുള്ള മാറ്റം എന്നാണ് അറിയാൻ കഴിയുന്നത്. സ്വപ്നയുടെ രഹസ്യമൊഴി ഒഴികെയുള്ള മറ്റ് മൊഴികളിലും തെളിവുകളിലും ഇ.ഡി. അന്വേഷണം പൂർത്തിയായിട്ടുണ്ട്. സ്വർണക്കടത്ത് അന്വേഷിക്കുന്ന സംഘത്തിൽ ചിലർക്ക് സ്ഥലംമാറ്റത്തിന് സമയമായെന്നതിനാൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണ് കേന്ദ്ര ഓഫീസ് നൽകിയിരിക്കുന്ന നിർദേശം നൽകിയത്.
അതേസമയം, ഒരു പത്രത്തിനെതിരേ യു.എ.ഇ. കോൺസൽ ജനറലിന് കത്തയച്ചെന്ന സ്വപ്നാ സുരേഷിന്റെ ആരോപണം സമ്മതിച്ച് മുൻമന്ത്രി കെ.ടി ജലീൽ രംഗത്ത് എത്തി. നടപടി വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് ചൂണ്ടിക്കാണിക്കുകയുണ്ടായി. തന്റെ ഇ-മെയിലിൽനിന്നാണ് കോൺസൽ ജനറലിന് കത്തയച്ചതെന്നും ജലീൽ വ്യക്തമാക്കി.
‘കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച പ്രവാസികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി പത്രം ഒരു ഫോട്ടോ ഫീച്ചർ പ്രസിദ്ധീകരിച്ചു. അത് നാട്ടിലും ഗൾഫ് നാട്ടിലും ആശങ്കയുണ്ടാക്കി. കോവിഡ് ബാധിച്ച് ചികിത്സകിട്ടാതെയാണോ പ്രവാസികൾ മരിച്ചത്. ഇതിന്റെ സത്യാവസ്ഥ എന്തെന്ന് അന്വേഷിച്ച് ഒരു വാട്സാപ്പ് സന്ദേശം അയച്ചു. അന്നത്തെ കോൺസൽ ജനറലിന്റെ പേഴ്‌സണൽ അസിസ്റ്റന്റിനാണ് അയച്ചത്.’ ഒരുകാര്യത്തിനുവേണ്ടിയും യു.എ.ഇ. കോൺസൽ ജനറലിന് ഒരു കത്തും അയച്ചിട്ടില്ല. -ജലീൽ പറഞ്ഞു.
https://www.facebook.com/Malayalivartha