സ്വപ്ന സുരേഷിന്റെ വിശ്വാസ്യത വർദ്ധിച്ചു; സ്വപ്നയുടേത് വെറും ആരോപണങ്ങൾ അല്ല; പ്രമുഖ പത്രത്തിനെതിരെ നൽകിയ കത്ത് പുറത്ത് വന്നത് ഇതിന് തെളിവാണ്; സ്വപ്നയുമായി വ്യക്തിബന്ധം ഉണ്ടെന്ന് ജലീൽ സമ്മതിച്ചത് ഗുരുതരമായ സാഹചര്യം; സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷിനെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സ്വപ്നസുരേഷിന്റെ വിശ്വാസ്യത വർദ്ധിച്ചുവെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞരിക്കുന്നത് . സ്വപ്നയുടേത് വെറും ആരോപണങ്ങൾ അല്ല. പ്രമുഖ പത്രത്തിനെതിരെ നൽകിയ കത്ത് പുറത്ത് വന്നത് ഇതിന് തെളിവാണെന്നും സതീശൻ ചൂണ്ടിക്കാണിക്കുന്നു. സ്വപ്നയുമായി വ്യക്തിബന്ധം ഉണ്ടെന്ന് ജലീൽ സമ്മതിച്ചത് ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുകൾ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആദ്യം മുതല്‍ക്കേ ആവശ്യപ്പെട്ടിരുന്നതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു . അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ പ്രതിപക്ഷം നിലപാട് മാറ്റിയെന്ന് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു .
ഇതുപോലൊരു കേസിലെ പ്രതിയായ സ്ത്രീയില്‍ നിന്നും ആരും അറിയാതെ പരാതി എഴുതി വാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ CBl അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയാണ് ഇപ്പോള്‍ അന്വേഷണത്തിന് തയാറല്ലെന്ന് പറയുന്നത്. അന്ന് CBl കൂട്ടിലെ തത്ത ആയിരുന്നില്ലല്ലോ? എന്തിനാണ് ഇത്ര ഭയം. ഹൈക്കോടതി മേല്‍നോട്ടത്തില്‍ CBl അന്വേഷിക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. .
അതേസമയം കെ.ടി ജലീൽ മന്ത്രിയായിരിക്കെ യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ഗുരുതരമായ ആരോപണവുമായി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വനിറയുന്നു . പാർട്ടിയിൽ സ്വാധീനമുണ്ടാക്കാനും നയതന്ത്രചാനലിൽ അനധികൃത ബിസിനസുകൾ നടത്താനും ജലീൽ കോൺസുലേറ്റിനെ ദുരുപയോഗിച്ചെന്നും സ്വപ്ന ആരോപിക്കുകയുണ്ടായി
യു.എ.ഇ ഭരണാധികാരിയുടെ പ്രിയം നേടാൻ സഹായിക്കണമെന്നും നയതന്ത്ര ചാനലിൽ പലതും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം താൻ കോൺസുൽ ജനറലിനോടു പറഞ്ഞു. നയതന്ത്ര ചാനലിലെ തന്റെ അനധികൃത ബിസിനസുകൾക്കു മുഖ്യമന്ത്രിയുടെയും ഭരണത്തിലുള്ള പാർട്ടിയുടെയും പിന്തുണ ഉറപ്പാക്കാമെന്ന് ജലീൽ സമ്മതിച്ചിട്ടുണ്ടെന്ന് കോൺസുൽ ജനറൽ മറുപടി നൽകിഎന്നും സ്വപ്ന പറഞ്ഞു .
ജലീലുമായി ചേർന്ന് കേരളത്തിനകത്തും പുറത്തും ബിസിനസുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും ഇതിനായി യു.എ.ഇ ഭരണാധികാരിയുടെ ഗുഡ്ബുക്കിൽ ജലീൽ വരണമെന്നും അദ്ദേഹം വ്യക്തമാക്കി . അതോടെ യു.എ.ഇ ഭരണാധികാരി ഷേഖ് ഖലീഫ ബിൻ സയദ് അൽ നഹ്യാന് കത്തെഴുതാൻ താൻ സഹായിച്ചുവെന്നും സ്വപ്‍ന ആരോപിച്ചിരിന്നു .
ജലീൽ കോൺസുലേറ്റിലേക്ക് അയച്ച ഇ മെയിൽ കത്ത് സാങ്കേതിക കാരണത്താൽ തുറന്നില്ല. കത്തിന്റെ കാര്യം ചോദിച്ച് ജലീൽ തുടരെ വിളിക്കുന്നതു ശല്യമായപ്പോൾ ഇടപെടാൻ കോൺസുൽ ജനറൽ നിർദ്ദേശിക്കുകയായിരുന്നു . കത്തിന്റെ പകർപ്പ് വാട്ട്സാപ്പിൽ അയയ്ക്കാൻ നിർദ്ദേശിച്ചു. കത്തിലെ ഉളളടക്കം ഉചിതമല്ലെന്ന് വിലയിരുത്തി ചില പരിഷ്കാരങ്ങൾ നിർദ്ദേശിച്ചു.ജലീൽ രാഷ്ട്രീയ നേട്ടത്തിനായി ഭരണാധികാരിയെ വിഡ്‌ഢിയാക്കാൻ നോക്കുകയായിരുന്നുവെന്നും സ്വപ്‍ന ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha