ഭാരതത്തിലും കേരളത്തിലും മറ്റേതൊരു ന്യൂനപക്ഷ വിഭാഗങ്ങളേക്കാൾ കൂടുതൽ ചവിട്ടി മെതിക്കപ്പെട്ടത് ഷെഡ്യൂൾ കാസ്റ്റ് ,ഷെഡ്യൂൾ ട്രൈബ് വിഭാഗങ്ങൾ ആയിരുന്നു; അതിനും മാറ്റം വരട്ടെ; കൂടുതൽ കൂടുതൽ വനിതകൾ, പിന്നോക്ക വിഭാഗക്കാർ, പാർശ്വവൽക്കരിക്കപ്പെട്ടവർ കീ പൊസിഷനുകളിലേക്ക് നീങ്ങട്ടെ; സന്തോഷം പങ്കു വച്ച് ഡോ സുൽഫി നൂഹു

ഭാരതത്തിന്റെ വനിത പ്രസിഡന്റിനെ നമ്മൾ എല്ലാവരും അറിഞ്ഞു കഴിഞ്ഞു. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ജയ് ഹോ പ്രസിഡൻറ്❗ സന്തോഷം വനിത പ്രസിഡന്റായതിൽ. അതിലുമുപരി ഒരു പിന്നോക്ക വിഭാഗക്കാരിയെന്നുള്ളത്.
ഒരു പക്ഷേ ഭാരതത്തിലും കേരളത്തിലും മറ്റേതൊരു ന്യൂനപക്ഷ വിഭാഗങ്ങളേക്കാൾ കൂടുതൽ ചവിട്ടി മെതിക്കപ്പെട്ടത് ഷെഡ്യൂൾ കാസ്റ്റ് , ഷെഡ്യൂൾ ട്രൈബ് വിഭാഗങ്ങൾ ആയിരുന്നു. ആണ് ആയിരിക്കും. അതിനും മാറ്റം വരട്ടെ. കൂടുതൽ കൂടുതൽ വനിതകൾ ,പിന്നോക്ക വിഭാഗക്കാർ, പാർശ്വവൽക്കരിക്കപ്പെട്ടവർ കീ പൊസിഷനുകളിലേക്ക് നീങ്ങട്ടെ. അതുകൊണ്ടു തന്നെ സന്തോഷം അഭിമാനം. ചിത്രത്തിൽ പ്രസിഡന്റിന്റിടൊപ്പം പുത്രി -ഇതിശ്രീ മുർമു- ജയ്ഹൊ, പ്രസിഡൻറ്. ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha