കെ.ടി. ജലീൽ രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന ആൾ: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പലരും പ്രോട്ടോക്കോള്‍ ലംഘിച്ചു:- ഇ-മെയിലും ആശയവിനിമയങ്ങളും അടക്കം ഒരുപാട് തെളിവുകൾ നശിപ്പിക്കപ്പെട്ടു : ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്

കെ.ടി. ജലീൽ രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നയാളാണെന്ന് സ്വപ്ന സുരേഷ്. കെ.ടി ജലീലിനെതിരെ ആര് ശബ്ദമുയർത്തിയാലും ഏത് നിലവരെ താഴ്ന്നും അയാളെയും കുടുംബത്തെയും തകർക്കാൻ അദ്ദേഹം ശ്രമിക്കും എന്നും സ്വപ്ന മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
ജലീലും കോൺസൽ ജനറലും തമ്മിലുള്ള ഇടപാട് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിനെ (ഇഡി) അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പലരും പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ടെന്നും സ്വപ്ന പ്രതികരിച്ചു.
നിരവധി രഹസ്യ കൂടിക്കാഴ്ചയാണ് കോൺസുൽ ജനറലുമായി കെ.ടി. ജലീൽ നടത്തിയത്. ഇതിന്റെയെല്ലാം തെളിവുകൾ ഞാൻ ശേഖരിക്കുന്നുണ്ട്. ഇ-മെയിലും ആശയവിനിമയങ്ങളും അടക്കം ഒരുപാട് തെളിവുകളിൽ നശിപ്പിക്കപ്പെട്ടു. എൻ.ഐ.എ എന്റെ എല്ലാ തെളിവുകളും പിടിച്ചെടുത്തു. അവർ ഒരുപാട് തെളിവുകൾ നശിപ്പിച്ചിട്ടുണ്ട്.
എന്റെ കേസുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളെല്ലാം എൻഫോഴ്‌സ്‌മെന്റിന് കൈമാറിയിട്ടുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പേസ് പാർക്കിൽ ജോലി ചെയ്യുമ്പോഴാണ് ജലീൽ കോൺസൽ ജനറലിനായി മെയിൽ അയയ്ക്കുന്നത്. ഇംഗ്ലീഷ് പ്രയോഗം മോശമായതിനാൽ തിരുത്തിയാണ് കോൺസൽ ജനറലിന് നൽകിയതെന്നും സ്വപ്ന വ്യക്തമാക്കി.
https://www.facebook.com/Malayalivartha