Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ആരും അറിയാതെ ജലീല്‍ ചെയ്തു കൂട്ടിയത്...കണ്ണുതള്ളി പിണറായി വലിച്ചു പുറത്തിട്ട് സ്വപ്‌ന

22 JULY 2022 04:17 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണ കടത്തില്‍ സ്വപ്‌ന സുരേഷ് രണ്ടും കല്‍പ്പിച്ചുള്ള നീക്കത്തിന്. മന്ത്രിയായിരിക്കെ കെ.ടി.ജലീല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു സ്വപ്ന ആരോപിക്കുന്നത് തെളിവ് സഹിതമാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെ, പ്രോട്ടോക്കോള്‍ ലംഘിച്ച് ജലീല്‍ യുഎഇ കോണ്‍സല്‍ ജനലറുമായി കോണ്‍സുലേറ്റിനുള്ളില്‍ രഹസ്യകൂടിക്കാഴ്ചകള്‍ നടത്തി. വിദേശ ഇന്ത്യക്കാര്‍ ഒട്ടേറെപ്പേര്‍ കോവിഡ് ബാധിച്ചു യുഎഇയില്‍ മരിക്കുന്നെന്ന മാധ്യമം ദിനപത്രത്തിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുഎഇ ഭരണാധികാരിക്ക് കത്തെഴുതി. ഇതിനു തെളിവായി ജലീല്‍ വാട്‌സാപ്പില്‍ സ്വപ്നയ്ക്ക് കൈമാറിയ കത്തിന്റെ പകര്‍പ്പടക്കം ഇപ്പോള്‍ പുറത്തു വരികയാണ്.

വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെയുള്ള കാര്യങ്ങള്‍ പിണറായിയും ചെയ്തു എന്നുള്ളതുകൊണ്ട് കേരളത്തില്‍ അതിന് പ്രസക്തിയില്ല. എന്നാല്‍ ഈ ഇക്കാര്യം പിണറായി പോലും അറിഞ്ഞില്ലെന്നുള്ളതാണ്. അക്ഷരാര്‍ത്ഥത്തില്‍ സ്വപ്‌നയുടെ ഈ വേളിപ്പെടുത്തലില്‍ സിപിഎം പോലും ഞെട്ടിത്തരിച്ചിരിക്കുകയാണ്. ജലീല്‍ ഇതിനിടയില്‍ ഈ നീക്കങ്ങള്‍ നടത്തിയതറിയാതെ ഇളിഭ്യനായി നില്‍ക്കുകയാണ് പിണറായി വിജയന്‍. സ്വപ്നയെ പിണറായിയും ഒന്നാം മന്ത്രിസഭയിലെ മന്ത്രിമാരും സ്പീക്കറും അടക്കമുള്ളവര്‍ എങ്ങനെ ഉപയോഗപ്പെടുത്തി എന്നുള്ളതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതിപ്പോള്‍ ജലീലിനെതിരെയുള്ള കാര്യം. ഇനിയും സ്വപ്‌നയുമായി ബന്ധമുള്ള എത്രപേരാണുള്ളത്. അക്കാര്യങ്ങളെല്ലാം പുറത്തു വന്നാലുള്ളൊരു അവസ്ഥ നോക്കൂ..

അതിനിടെ മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും ഏറെ അടുപ്പമുള്ള കേരള കേഡര്‍ ഉദ്യോഗസ്ഥര്‍ എന്‍ഐഎയില്‍ ഉള്ളതിനാലാണ് നയതന്ത്ര സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടതെന്നു സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും സര്‍ക്കാരിന് തിരിച്ചടിയാണ്. രേഖകളില്‍ എളുപ്പം തിരിമറി കാട്ടാമെന്നതുകൊണ്ടാണിതെന്നും ശിവശങ്കറാണ് ഇക്കാര്യം തന്നോടു പറഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കി.

ശിവശങ്കറിന് താന്‍ സമ്മാനമായി നല്‍കിയ ഐഫോണ്‍ എന്‍ഐഎ പിടിച്ചെടുത്തെങ്കിലും മഹസറില്‍ ഇല്ല. അതിപ്പോള്‍ കാണാനുമില്ല. മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടെയും പങ്ക് സംബന്ധിച്ച ചാറ്റുകളും വിവരങ്ങളും ഈ ഫോണിലുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ഗൂഢാലോചനക്കേസ് റദ്ദാക്കാന്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനു മറുപടിയായാണ് സ്വപ്ന സത്യവാങ്മൂലം നല്‍കിയത്.

നയതന്ത്ര ചാനല്‍ ദുരുപയോഗിച്ചു കോണ്‍സല്‍ ജനറല്‍ ചെയ്യുന്ന എല്ലാ അനധികൃത ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രിയുള്‍പ്പെടെ സര്‍ക്കാരിന്റെ എല്ലാ സഹായവും ജലീല്‍ വാഗ്ദാനം ചെയ്തതെന്നു കോണ്‍സല്‍ ജനറല്‍ തന്നോടു പറഞ്ഞു. ജലീലുമായി ഒട്ടേറെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും സൂചിപ്പിച്ചു സ്വപ്ന പറയുന്നു. അതിന്റെ എല്ലാം തുടക്കമായിരുന്നു ആ കത്തെന്നാണ് വിലയിരുത്തല്‍

അയച്ച കത്തിന്റെ മലയാള പരിഭാഷ ഇങ്ങനെ

പ്രിയ സഹോദരാ.. അസ്സലാമു അലൈക്കും

ഈ വല്ലാത്ത കാലത്തിലും താങ്കള്‍ക്ക് ക്ഷേമമെന്ന് കരുതുന്നു; അതിനായി പ്രാര്‍ത്ഥിക്കുന്നു

കേരളവും അറബ് രാജ്യങ്ങളുമായുള്ള ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ആയിരക്കണക്കിന് മലയാളികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍, വിശിഷ്യാ യു.എ.ഇയില്‍ തൊഴിലെടുത്ത് ജീവിക്കുന്നത്. ചരിത്രത്തിലുടനീളം, എല്ലാ പ്രയാസഘട്ടങ്ങളിലും അല്ലാത്തപ്പോഴും അറബ് രാജ്യങ്ങളിലെ ഭരണാധികാരികളും ഉദാരമനസ്‌കരായ ജനങ്ങളും ഇന്ത്യന്‍ ജനതക്കൊപ്പം, പ്രത്യേകിച്ച് കേരളീയര്‍ക്കൊപ്പം നിന്നിട്ടുണ്ട്. കോവിഡ് കാലത്തും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഗള്‍ഫിലെ എല്ലാ ഭരണാധികാരികളും പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും ചികില്‍സയും മറ്റു സൗകര്യങ്ങളും കഴിയാവുന്ന വിധമെല്ലാം നല്‍കി പ്രതിസന്ധിയെ അതിജീവിക്കാന്‍ അവരെ സഹായിച്ചു. ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ, മറ്റ് രാജ്യങ്ങളിലെന്നപോലെ ഗള്‍ഫിലും നിരവധി വിദേശികള്‍ക്കും സ്വദേശികള്‍ക്കും കോവിഡ് മൂലം ജീവന്‍ നഷ്ടമായി.

എന്നാല്‍, കേരളത്തില്‍ നിന്നുള്ളവരുടെ മരണം വാര്‍ത്തയാക്കി 2020 ജൂണ്‍ 24ന് 'ഗള്‍ഫ് മാധ്യമ'ത്തിന്റെ കേരള പതിപ്പായ 'മാധ്യമം' മലയാള പത്രം ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ പടം സഹിതമുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച്, ഇവരുടെ കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ഇവര്‍ക്ക് ശരിയായ ചികില്‍സ നല്‍കണമെന്നും ആവശ്യപ്പെടുന്നു. ഈ റിപ്പോര്‍ട്ട് നൂറ്റാണ്ടുകളായി കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ജനങ്ങളെ നിര്‍ലോഭം സഹായിക്കുന്ന അറബ് ഭരണാധികാരികളേയും ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ റിപ്പോര്‍ട്ട് അറബ് ഭരണാധികാരികളെക്കുറിച്ച് മതസംഘടന ഭേദമന്യേ കേരളീയരുടെ മനസിലുള്ള ചിത്രം മുറിപ്പെടുത്തുന്നതാണ്.

വസ്തുതകള്‍ക്കും ഗള്‍ഫ് രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായാണ് ഗള്‍ഫ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടുകളെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ ഈ വിഷയം ഗൗരവമായി പരിഗണിച്ച് പത്രത്തിനെതിരെ ഉചിതമായ നടപടിയുണ്ടാകണം. അല്ലാത്തപക്ഷം, ഗള്‍ഫില്‍ നിന്നുള്ള ധനസഹായം സ്വീകരിച്ച്, ഗള്‍ഫ് ഭരണാധികാരികളേയും അവിടുത്തെ സഹായതല്‍പരരായ ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഭാവിയില്‍ അവര്‍ പ്രസിദ്ധീകരിക്കും. അതിനാല്‍, ഈ വിഷയത്തില്‍ വേണ്ട ശ്രദ്ധയുണ്ടാവുകയും നടപടി സ്വീകരിക്കുകയും വേണം. മേല്‍പറഞ്ഞ റിപ്പോര്‍ട്ട് വന്ന പത്രവും അതിന്റെ അറബിക്, ഇംഗ്ലിഷ് തര്‍ജമയും ഈ കത്തിനൊപ്പം വെക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (57 minutes ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (1 hour ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (1 hour ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (1 hour ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (2 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (3 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (4 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (5 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (5 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (5 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (5 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (6 hours ago)

Malayali Vartha Recommends