20 കോടിയുടെ കൂമ്പാരം... ബംഗാള്‍ മന്ത്രിയുടെ അനുയായിയുടെ വീട്ടിലെ പണം കണ്ട് ഇഡി പോലും ഞെട്ടിപ്പോയി; ഇരുപത് കോടി പിടിച്ചെടുത്തു; ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടു നടന്ന പരിശോധനയില്‍ കിട്ടിയത് അമ്പരപ്പിക്കുന്നത്

ബംഗാള്‍ പഴയ ബംഗാളല്ല എന്ന് പറയുന്നത് പോലെയായി കാര്യങ്ങള്‍. ബംഗാളിലെ മന്ത്രിയുടെ അനുയായിയുടെ താമസസ്ഥലത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡില്‍ കണ്ടെടുത്തത് 20 കോടിയോളം രൂപയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അര്‍പ്പിത മുഖര്‍ജിയുടെ വസതിയിലായിരുന്നു റെയ്ഡ്.
ബംഗാള്‍ മന്ത്രിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡിലാണ് ഇരുപത് കോടി രൂപ കണ്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ വ്യവസായ വിദ്യാഭ്യാസമന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്ത് അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ ഇഡി നടത്തിയ റെയ്ഡിലാണ് 20 കോടിയോളം രൂപയുടെ കറന്‍സി കണ്ടെടുത്തത്.
പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍, പശ്ചിമ ബംഗാള്‍ െ്രെപമറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയിലെ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട വിവിധയിടങ്ങളില്‍ ഇഡി നടത്തിയ പരിശോധയിലാണ് വന്‍തുക കണ്ടെത്തിയത്. കണ്ടെത്തിയ തുക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച വരുമാനമാണെന്ന നിഗമനത്തിലാണ് ഇഡി. കണ്ടെത്തിയ തുകയുടെ കൃത്യമായ മൂല്യമറിയാന്‍ ക്യാഷ് കൗണ്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ച് കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.
ഇതിനായി ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായവും ഇഡി തേടി. അര്‍പിത മുഖര്‍ജിയുടെ വസതിയില്‍ നിന്നും ഇരുപതിലധികം മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഫോണുകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണെന്ന് ഇഡി അറിയിച്ചു.
വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെ കൂച്ച് ബിഹാര്‍ ജില്ലയിലെ വസതിയിലും ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. എസ്എസ്‌സി റിക്രൂട്ട്‌മെന്റ് അഴിമതി കേസില്‍ രണ്ട് മന്ത്രിമാരെയും സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്തു. മമതാ സര്‍ക്കാരിലെ വാണിജ്യ, വ്യവസായ, പാര്‍ലമെന്ററി കാര്യ, ഇലക്ട്രോണിക്‌സ് & ഐടി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് പാര്‍ത്ഥ ചാറ്റര്‍ജി.
വിദ്യാഭ്യാസ ചുമതലയുള്ള മുന്‍ മന്ത്രി; ശ്രീ പരേഷ് സി അധികാരി, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സഹമന്ത്രി ശ്രീ മണിക് ഭട്ടാചാര്യ, പശ്ചിമ ബംഗാള്‍ െ്രെപമറി എജ്യുക്കേഷന്‍ ബോര്‍ഡ് മുന്‍ പ്രസിഡന്റ്, പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്തായ അര്‍പിത മുഖര്‍ജി. ബോര്‍ഡ് ഉദ്യോഗസ്ഥരായ പികെ ബന്ദോപാധ്യായ, സുകാന്ത ആചാരി, ചന്ദന്‍ മൊണ്ടല്‍. അനധികൃത നിയമനങ്ങള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഏജന്റ് കല്യാണ്‍മയ് ഭട്ടാചാര്യ, പശ്ചിമ ബംഗാള്‍ സെന്‍ട്രല്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ ഉപദേശകന്‍ ഡോ. എസ്. പി. സിന്‍ഹ, കമ്മിറ്റിയുടെ കണ്‍വീനര്‍ കല്യാണ്‍മോയ് ഗാംഗുലി, പശ്ചിമ ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ മുന്‍ പ്രസിഡന്റ് സൗമിത്ര സര്‍ക്കാര്‍, പശ്ചിമ ബംഗാള്‍ സെന്‍ട്രല്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ മുന്‍ പ്രസിഡന്റും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ ശ്രീ അലോക് കുമാര്‍ സര്‍ക്കാ!ര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ഇഡി ഇപ്പോള്‍ പരിശോധന നടത്തുന്നുണ്ട്.
ഇവിടങ്ങളില്‍ നിന്നും സാമ്പത്തിക ഇടപാടുകള്‍ അടക്കം നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിദേശ കറന്‍സി, സ്വര്‍ണം എന്നിവയും ഇഡി കണ്ടെടുത്തിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാരിലെ ഗ്രൂപ്പ് സി & ഡി സ്റ്റാഫ്, ഒമ്പത്പന്ത്രണ്ടാം ക്ലാസുകളിലെ അസിസ്റ്റന്റ് ടീച്ചര്‍മാര്‍, െ്രെപമറി അധ്യാപകര്‍ എന്നിവരുടെ റിക്രൂട്ട്‌മെന്റ് അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ കൊല്‍ക്കത്ത ഹൈക്കോടതി നേരത്തെ സിബിഐയോട് നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha