എം.പി. വീരേന്ദ്രകുമാറിന്റെ 86-ാം ജന്മദിനത്തില്‍ സ്മാരകസമിതി നടത്തിയ സെമിനാറില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് കുടുംബാധിപത്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

എം.പി. വീരേന്ദ്രകുമാറിന്റെ 86-ാം ജന്മദിനത്തില്‍ സ്മാരകസമിതി നടത്തിയ സെമിനാറില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് കുടുംബാധിപത്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.
കേന്ദ്രത്തിലെ മുഖ്യ പ്രതിപക്ഷപാര്‍ട്ടി അടക്കം ഈ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ 86-ാം ജന്മദിനത്തില്‍ സ്മാരകസമിതി 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കക്ഷികളിലടക്കം ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാതിരിക്കെ രാജ്യത്ത് ജനാധിപത്യം വേണമെന്ന് എങ്ങനെ അവര്‍ക്ക് അവകാശപ്പെടാനാവും. ജനാധിപത്യം കരുത്താര്‍ജിക്കുന്നതിന്റെ ശക്തമായ തെളിവാണ് ദ്രൗപദി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനനേട്ടം. പരമോന്നത പദവിയില്‍ സാധാരണക്കാരനും അധഃസ്ഥിതനും ദുര്‍ബല വിഭാഗക്കാരനും പാര്‍ശ്വവത്കരിക്കപ്പെട്ടവനും എത്താന്‍ സാധിക്കും എന്നത് ജനാധിപത്യത്തിന്റെ ശക്തി ബോധ്യപ്പെടുത്തുന്നതാണ്.
അതിന്റെ പിറ്റേദിവസം തന്നെ വെല്ലുവിളികള്‍ ചര്‍ച്ചചെയ്യുന്നത് അക്കാര്യം ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്താനാണ് സഹായിക്കുക. പ്രതിപക്ഷത്തിന്റെ മനോഭാവം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. അഴിമതിക്കേസില്‍ ചോദ്യം ചെയ്യാനായി വിളിക്കുമ്പോഴടക്കം റോഡിലിറങ്ങി പ്രതിഷേധിക്കുന്നു. രാജ്യത്തിന്റെ നേട്ടം പറയുമ്പോള്‍ മുഖം തിരിക്കുകയും പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന സമയം സ്പീക്കറും ഉപരാഷ്ട്രപതിയും ഇന്ത്യ 200 കോടി വാക്സിന്‍ നേട്ടം കൈവരിച്ചത് പറഞ്ഞപ്പോള്‍ പ്രതിപക്ഷത്ത് നിശ്ശബ്ദതയായിരുന്നെന്നും മന്ത്രി പറഞ്ഞു.
മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ കരുത്ത് ചോരാതെ പിടിച്ചുനിര്‍ത്തിയ ആളുകളില്‍ പ്രധാനിയായിരുന്നു ബഹുമുഖപ്രതിഭയായ വീരേന്ദ്രകുമാറെന്ന് മന്ത്രി വി. മുരളീധരന്‍. വീരേന്ദ്രകുമാറിന്റെ ജന്മവാര്‍ഷിക അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നറിയിച്ച മന്ത്രി, അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ നമുക്കിടയില്‍ ജീവിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ചൂണ്ടിക്കാട്ടി.
മാധ്യമപ്രവര്‍ത്തനം ആഴത്തിലുള്ള പഠനങ്ങളോ പരിശോധനകളോ ഇല്ലാതെ നടത്തുന്ന പുതുതലമുറയെ കാണുമ്പോള്‍ അദ്ദേഹം ജീവിച്ചിരിക്കണമെന്ന് നാമാഗ്രഹിക്കുന്നുവെന്നും മന്ത്രി.
"
https://www.facebook.com/Malayalivartha