വാഹനപരിശോധനയ്ക്കിടെ അമിതവേഗതയില്‍ എത്തിയ കാര്‍ തടഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടി.... കാറില്‍ മാരകായുധങ്ങളുമായെത്തിയ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് കോവളം പോലീസ്

വാഹനപരിശോധനയ്ക്കിടെ അമിതവേഗതയില്‍ എത്തിയ കാര്‍ തടഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടി.... കാറില്‍ മാരകായുധങ്ങളുമായെത്തിയ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് കോവളം പോലീസ്.
കല്ലിയൂര്‍ പാലപ്പൂര് സിഎസ്‌ഐ പള്ളിയ്ക്ക് സമീപം നടത്തട്ട് വിള വീട്ടില്‍ പാലപ്പൂര് മനു എന്നുവിളിക്കുന്ന മനുകുമാര്‍(29) പാലപ്പൂര് നെടിയവിള വീട്ടില്‍ഉണ്ണി (34) പുഞ്ചക്കരി മണ്ണക്കല്ലുവിളയില്‍ ആഷിക്( 23 ) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വെളുപ്പിന് മുട്ടയ്ക്കാടിന് സമീപത്തായി നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് അമിതവേഗതയില്‍ എത്തിയ കാര്‍ തടഞ്ഞതോടെയാണ് വാഹനത്തിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയത്.
ഇതില്‍ വാഹനം ഓടിച്ചു വന്ന ആഷികിനെ പിടികൂടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വാഹനത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടത് മനുവും കൂട്ടാളികളുമാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടന്ന തെരച്ചിലിലാണ് മനുവും ഉണ്ണിയും പിടിയിലായത്.
പ്രതികള്‍ സഞ്ചരിച്ച വാഹനം പരിശോധിച്ചതില്‍ കാറില്‍ നിന്ന് ഒരു പിസ്റ്റളും, വടിവാള്‍, വെട്ടുകത്തി, കത്തി, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയും പൊലീസ് കണ്ടെടുത്തു.ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ പ്രതികള്‍ കുറ്റകൃത്യം ചെയ്യാന്‍ പോകുന്നതിനിടെയാണ് പിടിയിലായതെന്നാണ് കരുതുന്നതെന്നും ഈ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ഇവര്‍ക്ക് തോക്ക് എവിടെനിന്ന് കിട്ടി തുടങ്ങിയ കാര്യങ്ങളിലും ഊര്‍ജ്ജിതമായ അന്വേഷണം നടത്തിവരുന്നു.
https://www.facebook.com/Malayalivartha