ഭൂമി തരം മാറ്റാന്‍ തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി; ഭൂമി തരം മാറ്റിത്തരാമെന്ന് പറഞ്ഞ് പറ്റിച്ച് 2.40 ലക്ഷം രൂപ തട്ടിയെടുത്തു; കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

വ്യാജ രേഖയുണ്ടാക്കിയ കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. ഭൂമി തരം മാറ്റാന്‍ തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയതായിട്ടാണ് കേസ്. അറസ്റ്റിലായത് യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം ഭാരവാഹി മുഹമ്മദ് ഹാഷിം ആണ്. കാക്കനാടുള്ള ജോണ്‍ വി വര്‍ഗ്ഗീസിന്റെ ഭൂമി തരം മാറ്റിത്തരാമെന്ന് പറഞ്ഞ് പറ്റിച്ച് പ്രതി 2.40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
വില്ലേജ് ഓഫീസറുടെ പേരില്‍ വ്യാജ പോക്ക് വരവ് രേഖ ഇയാള്‍ ഉണ്ടാക്കി. ഇത്തരത്തിലായിരുന്നു ഇയാൾ ആളുകളെ പറ്റിച്ച് കൊണ്ട് നടന്നത്. കുന്നത്ത് നാട് സ്വദേശിയും വൈദികനുമായ ജോണ്‍ വി വര്‍ഗീസാണ് പരാതിക്കാരൻ. ഇയാൾ നൽകിയ പരാതിയിൽ പൊലീസ് മുഹമ്മദ് ഹാഷിമിനെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പും പണം തട്ടലും അടുത്തിടെയായി നിരവധി വർധിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha