അർധരാത്രി പൊട്ടകിണറ്റിൽ നിന്നും നിർത്താതെയുള്ള കരച്ചിൽ; ഓടിയെത്തിയ വീട്ടുക്കാർ കണ്ടത് ഹൃദയം നടുങ്ങുന്ന കാഴ്ച്ച; ഉടനടി അവരുടെ കണ്മുന്നിൽ പൊട്ടകിണറ്റിനകത്ത് പ്രസവം; ഒടുവിൽ സംഭവിച്ചത്!

നീലേശ്വരം അമ്മുമ്മമുക്ക് തിരുവോണത്തില്‍ ജി.ശശിധരന്‍ പിള്ളയുടെ വീട്ടുപറമ്പിൽ കഴിഞ്ഞ ദിവസം ഒരു സംഭവം നടന്നു. മനുഷ്യ മനഃസാക്ഷിയെ നടുക്കു ഒരു സംഭവമാണ് നടന്നിരിക്കുന്നത്. പൂര്‍ണ ഗര്‍ഭിണിയായ തെരുവുനായ അര്‍ധരാത്രിയില്‍ പൊട്ടക്കിണറ്റിൽ വീണു. മുപ്പത്തഞ്ചടി താഴ്ചയുള്ള കിണറ്റിലേക്കാണ് നായ വീണത്. വീണു നിമിഷങ്ങള്‍ക്കകം ആറ് കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
അഗ്‌നിരക്ഷാസേനയുടെയും നാട്ടുകാരുടെയും കൂട്ടമായ പ്രവർത്തനത്തിലൂടെ നായയെയും കുഞ്ഞുങ്ങളെയും സുരക്ഷിതമായി കരയിൽ എത്തിക്കുകയും ചെയ്തു. വെള്ളത്തിനായി കുഴിച്ചെങ്കിലും വെള്ളം കാണാത്തതിനാല്‍ ഉപേക്ഷിച്ച കിണറ്റിലായിരുന്നു നായ വീണത്. കുര കേട്ടുണര്‍ന്ന വീട്ടുകാർ കിണറ്റില്‍ വീണു കിടക്കുന്ന നായയെ കണ്ടു. അവർ നോക്കി നിൽക്കവേ തന്നെ നായ പ്രസവിച്ചു. പുലര്‍ച്ചെയോടെ സമീപവാസികള്‍ വിവരമറിഞ്ഞു.
വൈകീട്ട് നഗരസഭാധ്യക്ഷന്‍ എ.ഷാജുവും വാര്‍ഡ് കൗണ്‍സിലര്‍ കണ്ണാട്ട് രവിയും എത്തിയപ്പോൾ മാത്രമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അഗ്‌നിരക്ഷാസേന കിണറ്റിലേക്ക് വലയിറക്കി അമ്മ നായയെ പുറത്തെടുക്കുകയായിരുന്നു. വലിയ ഏണി കിണറ്റിലേക്കിറക്കി സേനാംഗം കിണറ്റിൽ ഇറങ്ങി. ചാക്കിനുള്ളില്‍ കയറ്റി ആറ് കുഞ്ഞുങ്ങളെയും പുറത്തെത്തിക്കുകയും ചെയ്തു. നായയുടെ ക്ഷീണം മാറാൻ വീട്ടുകാര്‍ പാല്‍ കൊടുത്തു. അത് ആര്‍ത്തിയോടെ നായ നക്കി കുടിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha