റോഡിൽ നടന്ന മത്സരയോട്ടത്തിൽ അറുപത്തേഴുകാരൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; . അപകടമുണ്ടായപ്പോൾ ഥാറിൽ നിന്ന് ഇറങ്ങിയോടിയ വ്യക്തിയാണ് അറസ്റ്റിലായത്; മത്സരയോട്ടമുണ്ടാക്കാനായി വാഹനം ഓടിച്ചിരുന്നയാളെ പ്രേരിപ്പിച്ചതിന് പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്

റോഡിൽ നടന്ന മത്സരയോട്ടത്തിൽ അറുപത്തേഴുകാരന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. ഈ സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരിക്കുകയാണ്. കൊട്ടേക്കാട് മത്സരയോട്ടത്തിനിടെയാണ് ഥാർ ജീപ്പ് കാറിലിടിച്ച് കാർ യാത്രക്കാരൻ മരിച്ചത്. അപകടമുണ്ടായപ്പോൾ ഥാറിൽ നിന്ന് ഇറങ്ങിയോടിയ അന്തിക്കാട് ചേട്ടക്കുളം വീട്ടിൽ അനീഷാ(26)ണ് അറസ്റ്റിലായത്.
മത്സരയോട്ടമുണ്ടാക്കാനായി വാഹനം ഓടിച്ചിരുന്നയാളെ പ്രേരിപ്പിച്ചതിന് പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ പരിക്കുള്ളതിനാൽ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ് ഉള്ളത്. ആശുപത്രി വിട്ടാൽ ഉടനെ ഇയാളെ അറസ്റ്റ് ചെയ്യും.
ജീപ്പ് കാറിലിടിച്ച് അറുപത്തേഴുകാരൻ മരിക്കുകയായിരുന്നു . തൃശ്ശൂർ കിഴക്കേക്കോട്ടയിലുള്ള സ്ഥാപനത്തിൽ നിന്ന് ജീപ്പുമായി ഇറങ്ങുകയായിരുന്നു പ്രതി. പ്രതിയുടെ ഉടമസ്ഥതയിലുള്ള അവണൂരിലെ സ്റ്റിച്ചിങ് സെൻററിലേക്കായിരുന്നു പോയത്. വഴിമധ്യേ ഇയാൾ സുഹൃത്തുക്കളുമൊത്ത് മദ്യസത്‌കാരം നടത്തി.അതിന് ശേഷം മദ്യലഹരിയിലായിരുന്നു ഇയാൾ കാർ ഓടിച്ചത്.
ഇതിനിടയിൽ അതിവേഗത്തിൽ വന്ന ബി.എം.ഡബ്ള്യു കാറുമായിട്ടായിരുന്നു ഇയാളുടെ മത്സരം. മത്സരയോട്ടം അപകടത്തിൽ കലാശിക്കുകയായിരുന്നു. പ്രതി ഥാർ ജീപ്പ് ഓടിച്ചത് 120 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു. 60 കിലോമീറ്റർ വേഗത്തിൽ പോകാൻ മാത്രം അനുമതിയുള്ള റോഡിലാണ് മത്സരയോട്ടം നടന്നത്. ക്യാമറകൾ പരിശോധിച്ച സമയം 120 കിലോമീറ്ററിലധികം വേഗത്തിൽ ജീപ്പ് ഓടിച്ചിരുന്നെന്ന് കണ്ടെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha