ആലപ്പുഴയില്‍ അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി. ബസ് തട്ടിയുണ്ടായ അപകടത്തില്‍ അച്ഛന് ദാരുണാന്ത്യം

ആലപ്പുഴയില്‍ അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി. ബസ് തട്ടിയുണ്ടായ അപകടത്തില്‍ അച്ഛന് ദാരുണാന്ത്യം. ആലപ്പുഴ കരളകം വാര്‍ഡ് കണ്ണാടിച്ചിറയില്‍ മാധവനാ(73)ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ ഷാജി (50) പരുക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 5.10 ഓടെ നഗരത്തില്‍ ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് പെട്രോള്‍ പമ്പിന് മുന്‍വശമായിരുന്നു അപകടം നടന്നത്.
പുന്നപ്ര കപ്പക്കടയില്‍ ബന്ധുവിന്റെ കുട്ടിയുടെ നൂല് കെട്ട് ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മാധവനും മകനും. ഒരേ ദിശയില്‍ വന്ന ബസിന്റെ പിന്‍ഭാഗം സ്‌കൂട്ടറില്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് പോലീസ് .
ബസിന് അടിയില്‍പ്പെട്ട മാധവന്‍ തല്‍ക്ഷണം ജീവന്‍ നഷ്ടമായി. പുറകിലേക്ക് മറിഞ്ഞ ഷാജി പരുക്കുകളോടെ രക്ഷപെട്ടു. ജലജയാണ് മാധവന്റെ ഭാര്യ. മരുമകള്‍: കല. മാധവന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha