കൊല്ലത്ത് അടിവസ്ത്രം ഇല്ലാതെ പരീക്ഷയെഴുതിയ കുട്ടികൾക്കറിയാമോ അത്ര 'നീറ്റല്ലാതെ' നീറ്റെഴുതിയ ആഷിക്കിനെ! ഹുക്കും സിബും മെറ്റലായത് കൊണ്ട് മുറിച്ച് കളഞ്ഞു; ബെൽറ്റ് ധരിച്ചിരുന്നില്ല; ഊരി പോകാതിരിക്കാൻ രണ്ടു കൈകൊണ്ടും താങ്ങി നിർത്തി മുറിഞ്ഞ ജീൻസ് ധരിച്ച് കൊണ്ട് പരീക്ഷ എഴുതി; ഞെട്ടിക്കുന്ന ആ ഓർമ്മ പങ്കു വച്ച് വാകത്താനം സ്വദേശി; 'നീറ്റ് അലങ്കാര' ജീൻസ് ഇപ്പോഴും ഓർമ്മയ്ക്കായി സൂക്ഷിച്ചു വച്ചിരിക്കുന്നു

'നീറ്റല്ലാത്ത' നീറ്റിന്റെ പരിഷ്‌കാരങ്ങളിൽ വിദ്യാർത്ഥികൾ വലഞ്ഞ കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്നത്. എന്നാൽ, ജീൻസിന്റെ മെറ്റൽ ഹുക്കും, സിബും അഴിച്ചു മാറ്റിയതിനെ തുടർന്ന് ഒരു കൈ പാന്റിലും ഒരു കൈ പേപ്പറിലും വച്ച് പരീക്ഷയെഴുതിയ ഓർമ്മയിലാണ് വാകത്താനം സ്വദേശിയായ വിദ്യാർത്ഥി. വാകത്താനം സ്വദേശിയായ ആഷിക് മാണിയാണ് അത്ര 'നീറ്റല്ലാതെ' നീറ്റ് പരീക്ഷ എഴുതി മടങ്ങിയത്. 2018 ൽ നീറ്റ് എഴുതിയ ആഷിക് മാണിയാണ് വികലാംഗനായ ജീൻസിനൊപ്പം പരീക്ഷയെഴുതി മടങ്ങിയത്.
ആഷിക്കിന്റെ വാക്കുകൾ ഇങ്ങനെ; നാല് വർഷങ്ങൾക്ക് മുമ്പ് 2018 നീറ്റ് പരീക്ഷ എഴുതുന്നതിന് വേണ്ടി കോട്ടയത്തു നിന്നും എന്റെ മാതാ പിതാക്കളോടൊപ്പം പോയി. നീറ്റ് പരീക്ഷ എഴുതുന്നതിനായി കോലഞ്ചേരി സെന്റ് പോൾസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ കയറി. അവർ പരിശോധിച്ച സമയത്ത് ഇട്ടിരുന്ന ജീൻസ്, സിബ്, ഹുക്ക് ഇവ മെറ്റൽ ആണെന്ന് പറഞ്ഞു. ശേഷം അത്രയും ഭാഗം കത്രിക ഉപയോഗിച്ച് മുറിച്ച് മാറ്റി.
മുറിഞ്ഞ ജീൻസ് ധരിച്ച് കൊണ്ട് പരീക്ഷ എഴുതി. ബെൽറ്റ് ധരിച്ചിരുന്നില്ല, പാന്റ് ഊരി പോകാതിരിക്കാൻ. രണ്ടു കൈകൊണ്ടും താങ്ങി നിർത്തുകയായിരുന്നു. പിന്നീട് ഉപയോഗിക്കാൻ പറ്റാത്ത വിധം അതിനെ മുറിച്ചു മാറ്റി. എങ്കിലും, ഓർമ്മയിൽ ഒരു ദുഃഖമായി തീർന്നതിനാൽ ആ ജീൻസ് ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്നു. സിബ് ഉള്ള ജീൻസ് ധരിച്ച് പരീക്ഷ എഴുതിയാൽ എന്താണ് സംഭവിക്കുക എന്ന് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി എന്റെ മുമ്പിൽ നിൽക്കുന്നുവെന്നും ആഷിക്ക് പറയുന്നു.
https://www.facebook.com/Malayalivartha