കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയത്ത് നിയന്ത്രണംവിട്ട കാര്‍ പതിനഞ്ചടിയോളം താഴ്ചയിലുള്ള ആറിന്റെ ഭാഗത്തേക്ക് മറിഞ്ഞു... അഞ്ചലില്‍ നിന്ന് റോസ്മലയിലേക്ക് പോയ യുവാക്കളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്

കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയത്ത് നിയന്ത്രണംവിട്ട കാര്‍ പതിനഞ്ചടിയോളം താഴ്ചയിലുള്ള ആറിന്റെ ഭാഗത്തേക്ക് മറിഞ്ഞു... അഞ്ചലില്‍ നിന്ന് റോസ്മലയിലേക്ക് പോയ യുവാക്കളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ കാര്യമായ പരിക്കേര്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 11.15 ഓടെ ആയിരുന്നു സംഭവം നടന്നത്. മുന്നില്‍ പോയ വാഹനത്തെ മറികടക്കാനായി ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് പതിനഞ്ചടിയോളം താഴ്ചയിലുള്ള ആറിന്റെ ഭാഗത്തേക്ക് മറിയുകയായിരുന്നു.
കാടുനിറഞ്ഞ ഭാഗമായതിനാലും വെള്ളത്തിലേക്ക് വാഹനം അറിയാതിരുന്നതും വന്‍ അപകടം ഒഴിവാക്കി. യുവാക്കളെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെത്തിച്ച് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.റോഡിന് വീതി കുറവിനൊപ്പം നിയന്ത്രണ വേലികള്‍ സ്ഥാപിക്കാത്തതുമാണ് ഈ ഭാഗത്ത് നിരന്തരം അപകടങ്ങള്‍ക്ക് ഇടവരുത്തുന്നത്.
ദേശീയപാത നവീകരണം ഉള്‍പ്പെടെ നടത്തിയിട്ടും അപകടകരമായ പലയിടത്തും ഇപ്പോഴും നിയന്ത്രണവേലികള്‍ സ്ഥാപിക്കുകയോ ഇളകിയവ പുനഃസ്ഥാപിക്കുകയോ ചെയ്തിട്ടില്ല.
"
https://www.facebook.com/Malayalivartha