മീൻ പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ കടലുണ്ടിക്കടവ് അഴിമുഖത്ത് ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കാടശ്ശേരി ബാബുവിന്റെ മകൻ സനീഷ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെടുകയായിരുന്നു.
സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരും മുങ്ങൽ വിദഗ്ധരും തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നു നടത്തിയ തെരച്ചിലിൽ സനീഷിനെ കണ്ടെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സനീഷിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha