ക്ഷേത്രപരിസരത്ത് ഭിക്ഷാടനം നടത്തും; അവിടെ തന്നെ വിശ്രമിക്കും; കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ആ അപകടം; ക്ഷേത്രപരിസരത്തെ പാർക്കിംഗ് ഗ്രൗണ്ടിലെ ഷെഡിന് തീപിടിച്ചു; ആളിപ്പടർന്ന തീയിൽ വെന്തെരിഞ്ഞ് മരിച്ച് യാചകൻ

കൊല്ലത്ത് യാചകനായ വയോധികന് ദാരുണാന്ത്യം. പാർക്കിംഗ് ഗ്രൗണ്ടിലെ ഷെഡിന് തീപിടിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവൻ പോകാൻ കാരണമായത്. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് അപകടം നടന്നത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപമാണ് ഈ സംഭവം നടന്നത്. വാക്കനാട് സ്വദേശി സുകുമാരപിള്ളയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
ക്ഷേത്രപരിസരത്ത് ഭിക്ഷാടനം നടത്തി ജീവിക്കുകയായിരുന്നു സുകുമാരപിള്ള. അദ്ദേഹം സ്ഥിരമായി ഇവിടെ തന്നെയാണ് വിശ്രമിക്കാറുള്ളത്. റോഡിന് സമീപത്ത് കൂടെ പോയ ആൾക്കാരാണ് ഷെഡിന് തീപിടിച്ച സംഭവം കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചു. പക്ഷേ യാചകന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
തീ പിടിത്തത്തിൽ അകപ്പെട്ട് പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു വൃദ്ധന്റെ മൃതദേഹം കണ്ടത്. പൊലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തി തീ അണച്ചിരുന്നു. മണ്ണെണ്ണ വിളക്കിൽ നിന്ന് തീപടർന്നതാണെന്നാണ് കരുതുന്നത്. എന്തായാലും വയോധികൻ ഇത്തരത്തിലൊരു അപകടത്തിൽപ്പെട്ടത് എല്ലാവർക്കും ദുഃഖമുളവാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha