വേദനയെന്ന് ആരോപണം... ഐഎഎസ് തലപ്പത്ത് വലിയ അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കളക്ടറായപ്പോള്‍ ഭാര്യ രേണു രാജിന് തൊട്ടടുത്ത് എറണാകുളത്തേക്ക്; ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് വേദനയുണ്ടാക്കുന്നുവെന്ന് വിമര്‍ശനം

എല്ലാ വിവാദങ്ങള്‍ക്കും ശേഷം ശ്രീറാം വെങ്കിട്ടരാമന് വലിയൊരു പദവി ലഭിച്ചിരിക്കുകയാണ്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കളക്ടറായി ഭാര്യ രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ്ജ് കളക്ടറാവും.
കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്.
കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എസ് ഹരികിഷോറിന് നിലവിലെ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ചുമതലയ്ക്ക് ഒപ്പം കെഎസ്‌ഐഡിസി എംഡിയുടെ അധിക ചുമതലയാണ് നല്‍കിയത്. ഈ ചുമതലയില്‍ നേരത്തെയുണ്ടായിരുന്നത് എം ജി രാജമാണിക്യമാണ്. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസെയെ ആരോഗ്യവകുപ്പിന്റെ ചുമതലയിലേക്കാണ് മാറ്റിയത്. ഈ സ്ഥാനത്ത് നിന്നാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിലേക്ക് മാറ്റിയത്.
ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴയ്ക്ക് മാറുന്ന സാഹചര്യത്തിലാണ് ഇവിടുത്തെ കളക്ടറായ, രേണു രാജിനെ എറണാകുളത്തേക്കും എറണാകുളം കളക്ടറായിരുന്ന ജാഫര്‍ മാലികിന് പിആര്‍ഡി ഡയറക്ടറായും മാറ്റിയത്. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അധിക ചുമതലയും ജാഫര്‍ മാലികിനുണ്ട്. ലാന്റ് റവന്യൂ വിഭാഗം ജോയിന്റ് കമ്മീഷണറായിരുന്നു ജെറോമിക് ജോര്‍ജ്. ഇദ്ദേഹമാണ് പുതിയ തിരുവനന്തപുരം കളക്ടര്‍.
അതേസമയം ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് വിവാദത്തിനും ഇടയാക്കി. കൈയേറ്റക്കാര്‍ക്കെതിരെ നടപടികളിലൂടെ ശ്രദ്ധ നേടി ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വണ്ടിയിടിച്ചുകൊലപ്പെടുത്തിയ കേസില്‍ പെട്ടതോടെയാണ് കരിയറില്‍ നിറം മങ്ങിയത്. വാഹന അപകടക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതോടെ ശ്രീറാം സ്സപെന്‍ഷനിലായി.
ദീര്‍ഘനാളത്തെ സസ്‌പെന്‍നുശേഷം സര്‍വ്വീസില്‍ തിരികെയെത്തിയ ശ്രീറാം വെങ്കട്ടരാമന്‍ ആരോഗ്യവകുപ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സെക്രട്ടേറിയേറ്റിന് അകത്ത് പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാതെയുള്ള നിയമനമായിരുന്നു വെങ്കിട്ടരാമന്റേത്. എന്നാല്‍ ആലപ്പുഴ ജില്ലാ കളക്ടറായതോടെ ജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടി വരും.
ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായിരുന്നു ഡോ. ശ്രീറാം വെങ്കിട്ടരാമന്‍. ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന ഡോ രേണു രാജുവുമായുള്ള ശ്രീറാം വെങ്കിട്ടരാമന്റെ വിവാഹം ഈ കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു നടന്നത്. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
എറണാകുളം സ്വദേശിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. എംബിബിഎസ് എംഡി ബിരുധധാരിയാണ്. ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എം.ബി.ബി.എസ്. നേടി ഡോക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് സിവില്‍ സര്‍വീസിലെത്തിയത്. ഇരുവരും 2013ലും 2014ലും അടുത്തടുത്ത വര്‍ഷങ്ങളില്‍ രണ്ടാം റാങ്കോടെയാണ് ഐഎഎസിലെത്തിയത്. പുതിയ സ്ഥലംമാറ്റത്തോടെ ഇരുവരും അടുത്തടുത്ത ജില്ലകളിലാവും പ്രവര്‍ത്തിക്കുക.
അതേസമയം ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ വിമര്‍ശനവുമായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലീം മടവൂരിന്റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കളക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നെന്നാണ് സലീം മടവൂരിന്റെ പോസ്റ്റില്‍ പറയുന്നത്.
https://www.facebook.com/Malayalivartha