കൂട്ടുകാരി പോയതറിയാതെ സൗരവ്.. പതിവ് കോളേജ് വഴിയിലെ അപകടം അറിയാതെ അവർ.. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം; ചികിത്സയിലിരിക്കെ വിദ്യാര്‍ഥിനി മരിച്ചു.. ഞെട്ടലോടെ കുടുംബം...

സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം; ചികിത്സയിലിരിക്കെ വിദ്യാര്‍ഥിനി മരിച്ചു
അമ്പലത്തിന്‍കരയ്ക്കു സമീപം ബുധനാഴ്ചയുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.
പൗഡിക്കോണം മേപ്രം ഗാന്ധി ലെയ്ന്‍ അനന്തശയനത്തില്‍ ഹരിയുടെയും ശ്രീരേഖയുടെയും മകള്‍ കൃഷ്ണഹരി(21)യാണ് മരിച്ചത്. എം.ജി.എം. കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.
സുഹൃത്തിന്റെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ബൈക്ക് തെന്നിവീണാണ് അപകടമുണ്ടായത്. തലയ്ക്കു പരിക്കേറ്റ കൃഷ്ണയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. ബൈക്കോടിച്ചിരുന്ന സൗരവ് പരിക്കേറ്റ് ചികിത്സയിലാണ്. ഹരീഷ്മയാണ് മരിച്ച കൃഷ്ണഹരിയുടെ സഹോദരി.
https://www.facebook.com/Malayalivartha