പോലീസ് ചമഞ്ഞെത്തി പോക്സോ കേസിൽ വിദ്യാർത്ഥികളെ അകത്തിടുമെന്ന് മോഷണക്കേസ് പ്രതിയുടെ ഭീഷണി:- യഥാർത്ഥ പോലീസ് എത്തിയപ്പോൾ പണി പാളി

പോലീസ് ചമഞ്ഞെത്തി പോക്സോ കേസിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ അകത്തിടുമെന്ന് ഭീഷണിപ്പെടുത്തി കളവ് കേസ് പ്രതി. ഒടുവിൽ നാട്ടുകാരുടെ ഇടപെടലിൽ യഥാർഥ പോലീസ് മോഷണക്കേസ് പ്രതിയെ പിടികൂടി. കോതപറമ്പ് വടക്കൻ വീട്ടിൽ ആഷിക്കാണ് (30) സംഭവത്തിൽ പിടിയിലായത്.
വൈകുന്നേരം ചന്തപ്പുര ബസ് സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന വിദ്യാർത്ഥികൾക്കരികിലേയ്ക്ക് താൻ പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവിൽ പോക്സോ കേസിൽ അകത്താകുമെന്നും പറഞ്ഞതോടെ വിദ്യാർത്ഥികൾ പരിഭ്രാന്തരായി.
ഇതിനിടെ നാട്ടുകാരിൽ ചിലർ നേരത്തെ ആക്രി മോഷണക്കേസിൽ പിടിയിലായ യുവാവ് ബസ് സ്റ്റാൻഡിൽ പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്ന് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ കെ. ബ്രിജുകുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha