വീടിന് സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച് പോലീസുകാർ

ബവ്റിജസ് ഔട്‌ലെറ്റിൽ എത്തിയ പോലീസുകാർ വീടിന് സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചെന്ന് പരാതി. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂണിഫോമില്‍ അല്ലാതിരുന്ന പൊലീസുകാര്‍ കിളിമാനൂര്‍ സ്വദേശി രജീഷിനെ മർദ്ദിച്ചത്.
വീടിന് സമീപം വാഹനം നിർത്തി മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്‌തതോടെയാണ് സംഘർഷം ഉണ്ടായത്. കൈ ചുരുട്ടി മുഖത്ത് ഇടിക്കുകയും ദേഹത്ത് പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് യുവാവ് പറയുന്നു. രക്ഷപെടാൻ ശ്രമിച്ചവരെ രജീഷ് തടഞ്ഞപ്പോൾ വീണ്ടും മർദ്ദിച്ചു.
ഉടൻ തന്നെ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിട്ടും പ്രതികൾ പോലീസുകാരായതിനാൽ കേസെടുക്കാതെ ഒത്തുതീർപ്പിലാക്കാനും, തുടർ നടപടികൾ മനഃപൂർവം വൈകിപ്പിക്കുന്നതായും രജീഷ് പറയുന്നു. കേസെടുത്തില്ലങ്കില്‍ കോടതിയെ സമീപിക്കുമെന്നും രജീഷ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha