ഭർത്താവിന് കാപ്പി ഉണ്ടാക്കി നൽകാൻ അടുക്കളയിൽ കയറിയ 60 കാരി കഴുത്തറത്ത് മരിച്ച നിലയിൽ; കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്നതായി ബന്ധുക്കൾ

വീട്ടിലെ അടുക്കളയിൽ 60 കാരി കഴുത്തറത്ത് മരിച്ച നിലയിൽ. തിരുവല്ലയിലെ കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാമണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടത്. ഭര്‍ത്താവ് ശശിക്ക് കാപ്പി ഉണ്ടാക്കി നല്‍കാനായി അടുക്കളയിലേക്ക് പോയ മഹിളാമണിയെ ഏറെ നേരമായും കാണാതായതിനെ തുടര്‍ന്ന് അടുക്കളയിലേയ്ക്ക് ഭർത്താവ് അന്വേഷിച്ച് എത്തിയപ്പോൾ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മഹിളാമണിയെയാണ് കണ്ടത്.
ഉടന്‍ തന്നെ ശശി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ മഹിളാ മണിയെ തുടര്‍ച്ചയായി അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു. മൂന്ന് ആഴ്ചകൾക്ക് മുമ്പായിരുന്നു മഹിളാമണിക്ക് കോവിഡ് ബാധിച്ചത്.
പല തവണ ചികിത്സ തേടിയിട്ടും ശാരീരിക ബുദ്ധിമുട്ടുകള്‍ മാറാത്തതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ചില മാനസിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഉച്ചയോടെ ഡോഗ് സ്‌ക്വാര്‍ഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് സിഐ പി.എസ്.വിനോദ് പറഞ്ഞു.
https://www.facebook.com/Malayalivartha



























