തട്ടികൊണ്ട് പോയി കൊലപ്പെടുത്തുമെന്നും, കമ്പികൊണ്ട് വരയുമെന്നും ഭീഷണിപ്പെടുത്തി ഒമ്പതും, പത്തും വയസുള്ള കുട്ടികളെ തുടർച്ചയായി പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം

കമ്പികൊണ്ട് വരയുമെന്നും കൊലപ്പെടുത്തുമെന്നും പേടിപ്പിച്ച് പെരിന്തല്‍മണ്ണയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ തുടർച്ചയായി പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജിയാണ് കക്കൂത്ത് കിഴക്കേക്കര റസീബിനെതിരെ വിധി പ്രസ്താവിച്ചത്.
2012 മുതല്‍ 2016 വരെയുളള കാലയളവിലാണ് ഒമ്പതും, പത്തും വയസുള്ള കുട്ടികള്‍ പീഡനത്തിന് ഇരയായത്. ഇരട്ട കേസുകളിലായി 34 സാക്ഷികളെയും 33 രേഖകളും അന്വേഷണ സംഘം ഹാജരാക്കി. 1,60,000 രൂപ ഒരു കേസിലും രണ്ടാമത്തെ കേസിൽ 1,20,000 രൂപയും പ്രതി പിഴയെടുക്കണം.
തട്ടിക്കൊണ്ടുപോയതിനും ഭീഷണിപ്പെടുത്തിയതിനും പത്തും ഏഴും വർഷം വീതം തടവും അനുഭവിക്കണം. പെരിന്തൽമണ്ണ സിഐമാരായിരുന്ന എ.എം.സിദ്ദിഖ്, സാജു കെ.ഏബ്രഹാം, ജോബി തോമസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
https://www.facebook.com/Malayalivartha