തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ സംഭവിക്കുന്നത് ഇതോ ?! കളർ ഡ്രസിൽ മാസ്‌ക്ക് ധരിച്ച ചേച്ചിമാർ കൈയുടെ ഞരമ്പ് മുറിക്കുമെന്നും, കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിടുമെന്നും ഭീക്ഷണി.. പിടിയിലാവുമെന്നറിഞ്ഞവർ സ്‌കൂളിന്റെ കൂറ്റൻ മതിലു ചാടിക്കടന്ന് രക്ഷപ്പെടു... കേസെടുത്ത് മ്യൂസിയം പൊലീസ്.. ഇടപെട്ട് ബാലാവകാശ കമ്മീഷൻ...

പെൺകുട്ടികളുടെ മാത്രം സ്‌ക്കൂളായ കോട്ടൺഹില്ലിൽ. യു.പി വിദ്യാർത്ഥികളെ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ റാഗ് ചെയ്തതായി പരാതി. അഞ്ച്,ആറ് ക്ലാസുകളിലെ കുട്ടികളാണ് അദ്ധ്യാപകരോട് പരാതിപ്പെട്ടത്. ഇതോടെ റാഗ് ചെയ്ത വിദ്യാർത്ഥികളെ കണ്ടെത്താൻ യു.പി വിഭാഗത്തിലെ കുട്ടികളെ ഹയർ സെക്കൻഡറി വിഭാഗത്തിലെത്തിച്ച് തിരിച്ചറിയൽ പരിശോധന നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താനായില്ല.
സ്‌ക്കൂൾ അധികൃതർ മ്യൂസിയം പൊലീസിൽ പരാതി നൽകി. സംഭവത്തെ തുടർന്ന് ഭീതിയിലായ കുട്ടികളുടെ മാനസികസംഘർഷം കുറയ്ക്കാൻ നാളെ കൗൺസിലിങ് പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.ഇതിന് പിന്നാലെ കോട്ടൺഹിൽ സ്‌കൂളിലാണ് ഇതെല്ലാം നടന്നതെന്ന് വ്യക്തമാക്കി പ്രധാന പത്രങ്ങളും വാർത്ത നൽകി.
വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം ടോയ്‌ലറ്റിലേക്ക് പോയ അഞ്ച്,ആറ് ക്ലാസുകളിലെ കുട്ടികളെ അതിനുള്ളിൽ വച്ച് മുതിർന്ന കുട്ടികൾ തടഞ്ഞു നിറുത്തി കൈയുടെ ഞരമ്പ് മുറിക്കുമെന്നും, കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈയിൽ പിടിച്ച് ബലമായി അമർത്തിയെന്നുമാണ് കുട്ടികൾ അദ്ധ്യാപകരോട് പറഞ്ഞത്.
കളർ ഡ്രസിൽ മാസ്‌ക്ക് ധരിച്ച ചേച്ചിമാരാണ് തങ്ങളെ ഭയപ്പെടുത്തിയതെന്നും കുട്ടികൾ വ്യക്തമാക്കിയിരുന്നു. ഇതോടെ യു.പി വിഭാഗത്തിലെ അദ്ധ്യാപകർ ഹയർ സെക്കൻഡറി വിഭാഗത്തിലെത്തി അദ്ധ്യപകരോട് വിവരം പറഞ്ഞു. തുടർന്ന് റാഗിംഗിന് വിധേയരായ കുട്ടികളെ ഹയർ സെക്കൻഡറി ക്ലാസുകളിലെത്തിച്ച് കുറ്റക്കാരെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മാസ്‌ക്ക് ധരിച്ചിരുന്നതിനാലാണ് മുഖം തിരിച്ചറിയാൻ കഴിയാതത്തതെന്നാണ് വിവരം.
കൂടാതെ യൂണിഫോമിലെത്തുന്ന ചില കുട്ടികൾ ഇടവേള സമയത്ത് അതിന് മുകളിൽ കളർ ഡ്രസ് ധരിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. സ്‌ക്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് വെള്ളിയാഴ്ച മ്യൂസിയം പൊലീസ് സ്‌ക്കൂളിലെത്തി അദ്ധ്യാപകരിൽ നിന്ന് വിവരം ശേഖരിച്ചു. നാളെ സ്‌ക്കൂളിലെത്തി പൊലീസ് വിദ്യാർത്ഥികളുമായി സംസാരിക്കും. അതേസമയം കൂടുതൽ രക്ഷിതാക്കൾ തിങ്കളാഴ്ച സ്‌ക്കൂളിലെത്തി പരാതി നൽകുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha