ഭർത്താവിന് ആഹാരം പാകം ചെയ്യാൻ അടുക്കളയിൽ പോയി മണിക്കൂറുകൾ കഴിഞ്ഞിട്ടും കണ്ടില്ല.. തുടർന്ന് നടത്തിയ തിരച്ചിലിൽ കഴുത്തറുത്ത് ചോരയിൽകുളിച്ച നിലയിൽ കണ്ടെത്തി.. അങ്കണവാടി അദ്ധ്യാപികയുടെ മരണത്തിൽ ഞെട്ടി കുടുംബം...
അങ്കണവാടി അദ്ധ്യാപികയെ വീട്ടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറ്റപ്പുഴ മാടമുക്ക് പുതുപ്പറമ്പിൽ വീട്ടിൽ മഹിളാമണിയെയാണ്(60) വീട്ടിലെ അടുക്കളയിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അദ്ധ്യാപികയാണ് മഹിളാമണി.
ഇന്ന് രാവിലെ ആറ് മണിയോടെ ഭർത്താവ് ശശിയ്ക്ക് കാപ്പിയുണ്ടാക്കാൻ അടുക്കളയിലേക്ക് പോയ മഹിളാമണി ഏറെ നേരെ കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല. തുടർന്ന് ഭർത്താവ് അടുക്കളയിലെത്തിയപ്പോഴാണ് കഴുത്തറുത്ത് ചോരയിൽകുളിച്ച നിലയിൽ മഹാളാമണിയെ കണ്ടത്. തുടർന്ന് ശശി അടുത്തുളള വീട്ടിലെ ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് മഹിളാമണിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുൻപ് കൊവിഡ് ബാധിച്ചിരുന്ന മഹിളാമണിയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. പ്രാഥമിക അന്വേഷണം അനുസരിച്ച് ആത്മഹത്യയാണെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha