Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

'ഗോത്രസമൂഹത്തിന്റെ ശുദ്ധതാളമാണ് ഈ കലാകാരിയുടെ സംഗീത പാരമ്പര്യം. ആ പാരമ്പര്യത്തെ കുറിച്ച് നമുക്ക് അറിവില്ലാത്തത് നമ്മുടെ അജ്ഞതയാണ്. അല്ലാതെ നാഞ്ചിയമ്മയുടെ അജ്ഞതയല്ല. പുഴയുടെ താളം, കാടിന്റെ ഈണം, കാറ്റത്തെ ഇലയിരമ്പം അതൊക്കെയാണ് നാഞ്ചിയമ്മയുടെ ശ്രുതിയും താളവുമെല്ലാം...' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

24 JULY 2022 03:01 PM IST
മലയാളി വാര്‍ത്ത

ദേശീയ ചലച്ചത്ര പുരസ്കാരം നഞ്ചിയമ്മക്ക് ലഭിച്ചതിന് പിന്നാലെ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നഞ്ചിയമ്മയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്. 'ലിപി പോലുമില്ലാത്ത ഭാഷയിൽ നഞ്ചിയമ്മയുടെ ഹൃദയത്തിൽ നിന്നാണ് ആ പാട്ട്‌ യാത്ര തുടങ്ങിയത്‌. അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ നക്കുപ്പതി ഊരും വിട്ട്‌ ചുരമിറങ്ങി വന്ന പാട്ട് നേരെ കയറിയങ്ങിരുന്നത് മലയാളികളുടെ ഹൃദയത്തിലാണ്. ഹൃദയം കൊണ്ട് പാടിയ ഒരമ്മയുടെ സംഗീതത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു നമ്മൾ. റിലീസിനു മുന്നേ ഹിറ്റായി കലക്കാത്ത സന്ദനവും ദൈവമകളെയും ഒക്കെ! ഒപ്പം നഞ്ചിയമ്മയെന്ന പേരും'- എന്നും അവർ കുറിക്കുന്നു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ലിപി പോലുമില്ലാത്ത ഭാഷയിൽ നഞ്ചിയമ്മയുടെ ഹൃദയത്തിൽ നിന്നാണ് ആ പാട്ട്‌ യാത്ര തുടങ്ങിയത്‌. അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ നക്കുപ്പതി ഊരും വിട്ട്‌ ചുരമിറങ്ങി വന്ന പാട്ട് നേരെ കയറിയങ്ങിരുന്നത് മലയാളികളുടെ ഹൃദയത്തിലാണ്. ഹൃദയം കൊണ്ട് പാടിയ ഒരമ്മയുടെ സംഗീതത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു നമ്മൾ. റിലീസിനു മുന്നേ ഹിറ്റായി കലക്കാത്ത സന്ദനവും ദൈവമകളെയും ഒക്കെ! ഒപ്പം നഞ്ചിയമ്മയെന്ന പേരും!

നഞ്ചിയമ്മയ്ക്ക് കാടിന്റെ പാട്ടാണ് പഴക്കവും വഴക്കവും. പുഴയുടെയും കാറ്റിന്റെയും സംഗീതമാണ് നഞ്ചിയമ്മയുടെ സംഗീതം. കാട്ടു ചെമ്പകം പൂവിട്ട പോലെ ഉള്ളു നിറയെ പൂത്തു കിടക്കുന്ന ആ സംഗീതത്തിന് ഒരു ഗുരു പാരമ്പര്യം അവകാശപ്പെടാനുണ്ടാവില്ല .ഒരു സംഗീത കോളേജിലെയും സംഗീത ഗുരുക്കന്മാരുടെയും എൻറോൾമെന്റ് രജിസ്റ്ററിൽ നഞ്ചിയമ്മയ്ക്കോ അവരുടെ സംഗീതത്തിനോ ഹാജറും ഉണ്ടാകില്ല. പക്ഷേ പ്രകൃതിയെന്ന ഗുരുവിൽ നിന്നും സ്വായത്തമാക്കിയ അവരുടെ സംഗീതപഠനം ഈശ്വരൻ്റെ വരദാനമാണ്.

അത് വർഷങ്ങളോളം ഗുരുമുഖത്ത് നിന്ന് ശുദ്ധസംഗീതം പഠിച്ച ഒരാൾക്കൊപ്പം തന്നെ ശ്രേഷ്ഠതരമാണ്. പ്രകൃതിയേക്കാൾ വലിയ സംഗീതജ്ഞനും ഗുരുവും മറ്റാരാണ്? പ്രകൃതി മാതാവിന്റെ വരദാനം കണ്ഠനാളികളിൽ ഏറ്റുവാങ്ങിയ ഈ പാട്ടമ്മയേക്കാൾ മികച്ചവർ വേറെയില്ലെന്ന് പറയുന്നില്ല; ധാരാളമുണ്ടാകും. പക്ഷേ അവരേക്കാൾ ഒട്ടും താഴെയല്ല ഈ അമ്മയുടെ സ്ഥാനം. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഇവർക്ക് കിട്ടിയ ആദ്യ അംഗീകാരമല്ല.

ഫോക്‌ലോർ അക്കാദമിയുടെ ഗോത്ര ഗായികയ്ക്കുള്ള ആദ്യത്തെ അവാർഡ് നഞ്ചിയമ്മയ്ക്കായിരുന്നു. സംഗീത സദസ്സുകളിൽ ശുദ്ധസംഗീതത്തിൻ്റെ കച്ചേരി നടത്തിയിട്ടില്ലെങ്കിലും ആസാദ് കലാസംഘത്തിൻ്റെ പാട്ടുകാരിൽ ഒരാളായി കലോത്സവങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ ജില്ലകളിലും നഞ്ചിയമ്മ പാടിയിട്ടുണ്ട്. 2012ൽ തഞ്ചാവൂരിലെ സൗത്ത് സോൺ കൾച്ചറൽ സെന്റർ വഴി ഡൽഹിയിലെ നാഷനൽ ട്രൈബൽ ഫെസ്റ്റിൽ പങ്കെടുത്ത് പാടിയിട്ടുണ്ട്. കേരളോത്സവങ്ങളിലും ടൂറിസ്റ്റ് ഡിപാർട്ട്മെന്റിന്റെ ഗദ്ദിക പ്രോഗ്രാമുകളിലുമെല്ലാമായി ധാരാളം അവസരങ്ങൾ കിട്ടിയ പാട്ടുകാരിയാണ് നാഞ്ചിയമ്മ.

ഗോത്രസമൂഹത്തിന്റെ ശുദ്ധതാളമാണ് ഈ കലാകാരിയുടെ സംഗീത പാരമ്പര്യം. ആ പാരമ്പര്യത്തെ കുറിച്ച് നമുക്ക് അറിവില്ലാത്തത് നമ്മുടെ അജ്ഞതയാണ്. അല്ലാതെ നാഞ്ചിയമ്മയുടെ അജ്ഞതയല്ല. പുഴയുടെ താളം, കാടിന്റെ ഈണം, കാറ്റത്തെ ഇലയിരമ്പം അതൊക്കെയാണ് നാഞ്ചിയമ്മയുടെ ശ്രുതിയും താളവുമെല്ലാം. ആ ശ്രുതിയും താളവും ഈണവും നമുക്ക് പരിചിതമല്ലാത്തത് നമ്മുടെ കുറവാണ്; അല്ലാതെ അവരുടെ കുറവല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (51 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends