ആലപ്പുഴയുടെ ഭരണച്ചുമതല ശ്രീറാം വെങ്കിട്ടരാമനെ ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയുടെ ഭരണച്ചുമതല ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് കെ സി വേണുഗോപാല്‍. ആരോപണ വിധേയനായ ഉദ്യോഗസ്ഥനായിരുന്നിട്ടും സർക്കാർ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മനസിലാകുന്നില്ല. മാറ്റം നടന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശൈലിയിലാണെന്നും കെ സി വേണുഗോപാല്‍ ആക്ഷേപിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂറും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കളങ്കിതനായ വ്യക്തിയെ ആലപ്പുഴയില്‍ കളക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് എ എ ഷുക്കൂര്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്‍ ചെയ്ത കാര്യങ്ങള്‍ ജനമനസുകളില്‍ നീറിനില്‍ക്കുന്നുണ്ട്. നിയമനം പിന്‍വലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha