ജീവന്‍രക്ഷാ മരുന്നിവില 70ശതമാനം വരെ കുറയും.... കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കടക്കം ഉപയോഗിക്കുന്ന ഒട്ടേറെ ജീവന്‍രക്ഷാ മരുന്നുകളുടെ വില 70 ശതമാനംവരെ കുറച്ചേക്കും, സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും

ജീവന്‍രക്ഷാ മരുന്നിവില 70ശതമാനം വരെ കുറയും.... കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കടക്കം ഉപയോഗിക്കുന്ന ഒട്ടേറെ ജീവന്‍രക്ഷാ മരുന്നുകളുടെ വില 70 ശതമാനംവരെ കുറച്ചേക്കും, സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
ഇക്കഴിഞ്ഞ 22ന് ചേര്‍ന്ന വകുപ്പുതല യോഗത്തിനുശേഷം കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
നാളെ മരുന്ന് നിര്‍മ്മാണ കമ്പനികളുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം അന്തിമ തീരുമാനമുണ്ടാകും.
കാന്‍സര്‍ അടക്കം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് കൂടിയ വില ഈടാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇത്തരം മരുന്നുകളുടെ പട്ടിക കമ്പനികള്‍ക്ക് മുമ്പാകെ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.
അവശ്യ ഔഷധ വിലനിയന്ത്രണ പട്ടികയില്‍ കൂടുതല്‍ മരുന്നുകളെയും ഉള്‍പ്പെടുത്തിയേക്കും. അങ്ങനെ വന്നാല്‍ മരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ രാസഘടകങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കാനാവില്ല. വില കുറയ്ക്കാനുമാകും. കാന്‍സറിനും ജീവിത ശൈലീ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ക്ക് ജി.എസ്.ടി 12 ശതമാനമാണ്. ഇതില്‍ കുറവ് വന്നാല്‍തന്നെ വിലയില്‍ ഗണ്യമായ വ്യത്യാസമുണ്ടാകും.
ഉത്പാദനച്ചെലവിന് ആനുപാതികമായി മരുന്നുകളുടെ വില നിശ്ചയിക്കണമെന്ന ആവശ്യം കുറെക്കാലമായി കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ഇതുകൂടി കണക്കിലെടുത്താകും തീരുമാനം.
കഴിഞ്ഞ ഏപ്രിലില്‍ നാല്പതിനായിരത്തിലധികം മരുന്നുകളുടെ വില കൂട്ടിയിരുന്നു. അവശ്യ മരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍, മിനറല്‍ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയുടെ മരുന്നു വില അന്ന് കൂടിയിരുന്നു. വിലനിയന്ത്രണ പട്ടികയിലുള്ള മരുന്നുകള്‍ക്ക് എല്ലാ വര്‍ഷവും 10 ശതമാനം വില വര്‍ദ്ധിപ്പിക്കാം. ഇതനുസരിച്ചായിരുന്നു ഏപ്രിലിലെ വിലവര്‍ദ്ധന.മരുന്ന് നിര്‍മ്മാണത്തിനുള്ള രാസഘടകങ്ങളുടെ വിപണി വിലയുടെ അടിസ്ഥാനത്തിലാണ് മരുന്നുവില പുതുക്കി നിശ്ചയിക്കുക.
"
https://www.facebook.com/Malayalivartha