അപ്രതീക്ഷിതമരണം താങ്ങാനാവാതെ വീട്ടുകാര്‍ .... ട്രെയിന്‍ നീങ്ങിത്തുടങ്ങവേ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവിന് ട്രെയിനിനടിയില്‍പെട്ട് ദാരുണാന്ത്യം

അപ്രതീക്ഷിതമരണം താങ്ങാനാവാതെ വീട്ടുകാര്‍... നീങ്ങിത്തുടങ്ങിയ തീവണ്ടിയില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവിന് തീവണ്ടിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം. എളംകൂര്‍ ചെറാംകുത്തില്‍ മണലായിയിലെ കല്ലിങ്ങല്‍ മഹേഷാണ് (22) ഇന്നലെ പുലര്‍ച്ചെ തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ മരിച്ചത്.
തിരുച്ചിറപ്പള്ളിയില്‍ എം.ആര്‍.എഫ്. കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായ മഹേഷ് പോണ്ടിച്ചേരി-മംഗളൂരു എക്സ്പ്രസില്‍ പോത്തന്നൂരില്‍ നിന്നാണ് കയറിയത്. തിരൂരില്‍ വണ്ടി നിര്‍ത്തിയതറിയാന്‍ വൈകിയെന്നാണ് സംശയം. 4.58-ന് വണ്ടി വിട്ടപ്പോള്‍ പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു. കാല്‍തെറ്റി തീവണ്ടിക്കടിയിലേക്കു വീഴുകയാണുണ്ടായത്.
വീട്ടുവളപ്പില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു. സത്യകുമാറിന്റെയും സുനിതയുടെയും മകനാണ്. സഹോദരി: മഞ്ജിത.
"
https://www.facebook.com/Malayalivartha