കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തതിന് പിന്നാലെ എൻഫോഴ്സ്മെന്റ് സംഘത്തിന്റെ മിന്നൽ നീക്കം; സിഎസ്ഐ ദക്ഷിണ കേരള ഇടവക ആസ്ഥാനത്ത് ഇ ഡിയുടെ മിന്നൽ പരിശോധന; കാരക്കോണം മെഡിക്കൽ കോളേജ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന; ബിഷപ്പ് ധർമരാജ് റസാലം അടക്കം മൂന്നുപേർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം

സംസ്ഥാനത്തെ സകല അഴിമതിയും കണ്ടെത്താനുള്ള തത്രപ്പാടിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ഇപ്പോഴുള്ളത്. നയതന്ത്ര സ്വർണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട നിർണായകമായ നീക്കങ്ങൾ ഇ ഡി നടത്തുന്നുണ്ട്. ഇപ്പോൾ ഇതാ ഏറ്റവും പുതിയതായി പുറത്ത് വരുന്ന വിവരം എൽ എം എസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി എന്നാണ്. സിഎസ്ഐ ദക്ഷിണ കേരള ഇടവക ആസ്ഥാനത്ത് മിന്നൽ പരിശോധന നടത്തിയിരിക്കുകയാണ് എൻഫോഴ്സ്മെന്റ്സംഘം .
കള്ളപ്പണം വെളിപ്പിക്കൽ കേസിന് ഇ ഡി നേരത്തെ തന്നെ കേസ് എടുത്തിരുന്നു. കാരക്കോണം മെഡിക്കൽ കോളേജ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പരിശോധന നടത്തിയിരിക്കുന്നത്. ബിഷപ്പ് ധർമരാജ് റസാലം അടക്കം മൂന്നുപേർക്കെതിരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത് . ഈ കേസിൽ ഇ ഡി എന്തൊക്കെ തുടര നടപടികൾ സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റു നോക്കുന്ന കാര്യം.
എന്തായാലും അഴിമതിക്കെതിരെയും കള്ളപ്പണം വെളുപ്പിക്കലിനെതിരെയും ഒക്കെ ശക്തമായ നീക്കങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം സ്വർണ്ണക്കടത്ത് കേസിൽ ഷാജ് കിരണിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെയും നിർണ്ണായകമായ നീക്കങ്ങൾ നടത്തിയിരുന്നു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ തിരുവല്ലയിലെ സഭയുടെ ആസ്ഥാനത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.
സ്വർണ്ണക്കടത്ത് കേസിൽ ഷാജ് കിരൺ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി പരിശോധന നടത്തിയത് . മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ബിലീവേഴ്സ് ചർച്ച് വഴി അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന് ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്ത് വിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പരിശോധന നടത്തിയത്.
എന്നാൽ സ്വപ്നയുടെ ഈ ആരോപണങ്ങൾ എല്ലാം തന്നെ നിഷേധിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. ഈ ഉയർന്നു വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭയുടെ വക്തവ് സിജോ പന്തപ്പള്ളിയിൽ പറഞ്ഞിരുന്നു. . സഭയെ അപകീർത്തിപ്പെടുത്തിയതിന് ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചർച്ച് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha