രണ്ട് പവന്‍റെ മാലയുമായി ജ്വല്ലറിയിൽ നിന്ന് ഇറങ്ങിയോടി; സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് കിട്ടിയ പണവുമായി ബെംഗളുരുവിലേക്ക് കടക്കുന്നതിനിടെ സാഹസികമായി പിടികൂടി പോലീസ്

ആലുക്കൽ ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ച് കൊണ്ട് ഓടിയ യുവാവിനെ പോലീസ് പിടികൂടി. കർണാടക കുടക് സ്വദേശിയായ കുന്നപ്പുളളി 133-ാം നമ്പർ വീട്ടില്‍ സെബാസ്റ്റ്യൻ മകന്‍ റിച്ചാർഡ് കെ എസ് ആണ് പോലീസ് പിടിയിലായത്.
ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷനിലുളള ആലുക്കൽ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയിൽ വന്ന് രണ്ട് പവന്‍റെ മാല ആവശ്യപ്പെട്ട പ്രതി മാല എടുത്തു കയ്യില്‍ വച്ച ശേഷം ചെയിൻ കൂടി വേണമെന്ന് പറഞ്ഞ പ്രതി ചെയിൻ എടുക്കാനായി കടയുടമ തിരിഞ്ഞ സമയം മാലയുമായി കടയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
സ്വർണ്ണമാല സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച് കിട്ടിയ പണവുമായി ബെംഗളുരുവിലേക്ക് കടക്കുകയും ചെയ്തു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടിയത്.
https://www.facebook.com/Malayalivartha