കേരളത്തിലെ റോഡുകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ വക വമ്പൻ പദ്ധതി; റോഡ് വികസനത്തിനായി കേന്ദ്രസർക്കാർ കേരളത്തിന് 506.14 കോടി രൂപ അനുവദിച്ചു

കേരളത്തിലെ പല റോഡുകളുടെയും ദയനീയാവസ്ഥ കേരളീയർക്ക് നന്നായി അറിയാം. ദിനം പ്രതി റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് അതിന്റെ കൂടുതൽ ദോഷ വശങ്ങളെ കുറിച്ച് നല്ലവ്വണ്ണം അറിവുണ്ടായിരിക്കും. എന്നാൽ ഇപ്പോൾ ഇതാ കേരളത്തിലെ റോഡുകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ വക വമ്പൻ പദ്ധതി, സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിനായി കോടികൾ അനുവദിച്ചിരകിക്കുകയാണ് കേന്ദ്രസർക്കാർ.
റോഡ് വികസനത്തിനായി കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചിരിക്കുന്നത് 506.14 കോടി രൂപയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടങ്ങുന്ന ഉത്തരവ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ മുപ്പത് റോഡുകളുടെ നവീകരണത്തിനാണ് കേന്ദ്ര സഹായം അനുവദിച്ചത് . ആകെ 403.25 കിലോമീറ്റർ റോഡാണ് പദ്ധതിപ്രകാരം നവീകരിക്കപ്പെടുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 30 റോഡുകളുടെ നവീകരണമാണ് ലക്ഷ്യം. വകയിരുത്തിയിരിക്കുന്നത് സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നാണ്.
https://www.facebook.com/Malayalivartha



























