കോമണ്‍വെല്‍ത്ത് ഗെയിംസിനായി ലണ്ടനിലെത്തിയ ഇന്ത്യന്‍ നിരയ്ക്ക് ആവേശകരമായ സ്വീകരണമൊരുക്കി ഇന്ത്യന്‍ വംശജര്‍... ഈ മാസം 28-ാം തിയതി മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഗെയിംസ് നടക്കുന്നത്

കോമണ്‍വെല്‍ത്ത് ഗെയിംസിനായി ലണ്ടനിലെത്തിയ ഇന്ത്യന്‍ നിരയ്ക്ക് ആവേശകരമായ സ്വീകരണമൊരുക്കി ഇന്ത്യന്‍ വംശജര്‍. ക്രിക്കറ്റ്, അത്ലറ്റിക്സ്, സ്‌ക്വാഷ്, ടേബിള്‍ ടെന്നീസ് താരങ്ങളാണ് ആദ്യം ലണ്ടനിലെത്തിയത്. ഈ മാസം 28-ാം തിയതി മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഗെയിംസ് നടക്കുന്നത്.
322 പേരടങ്ങുന്ന സംഘമാണ് ഇത്തവണ ഇംഗ്ലണ്ടിലെത്തുന്നത്. 215 കായിക താരങ്ങളും 107 മറ്റ് ഒഫീഷ്യല്‍സുമടങ്ങുന്നതാണ് ഇന്ത്യന്‍ സംഘം. ലോകകായികരംഗത്തും ഒളിമ്പിക്‌സിലും മെഡല്‍ നേടുന്ന വമ്പന്‍ നിരയാണ് ഇന്ത്യയുടേത്.
നീരജ് ചോപ്ര, പി.വി.സിന്ധു, മീരാഭായ് ചാനു, ലവ്‌ലീന ബോര്‍ഗോഹെയ്ന്‍, ബജരംഗ് പൂനിയ, രവികുമാര്‍ ദഹിയ, മണിക് ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍ പാല്‍ സിംഗ്, ഹിമാ ദാസ്, അമിത് പങ്കാല്‍ എന്നിവരെല്ലാം മെഡല്‍ നേടുമെന്നുറപ്പുള്ളവരാണ്. കൊറോണയ്ക്ക് മുമ്പ് 2018ലാണ് ഇതിന് മുമ്പ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നത്.
ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നില്‍ മൂന്നാമതായാണ് ഇന്ത്യ മുന്നേറിയത്. ട്രാക് ആന്റ് ഫീല്‍ഡ് ഇനങ്ങളില്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ ജാവലിനില്‍ താന്‍ സ്ഥിരതയാര്‍ന്ന ലോകതാരം തന്നെയെന്ന് തെളിയിച്ച് വെള്ളി നേടിയ നീരജ് ചോപ്രയും ഫൈനലിലെത്തിയ വനിതാ താരം അന്നുവും മികച്ച മെഡല്‍ പ്രതീക്ഷയാണ്.
" f allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























