എംപിയുടെയും എംഎൽഎയുടെയും ഫണ്ടുകൊണ്ടുണ്ടാക്കിയ ബസ് സ്റ്റോപ്പിന് മുകളിൽ വെണ്ടയ്‌ക്ക അക്ഷരത്തിൽ പേര് കൊത്തിവെയ്‌ക്കുന്ന നാടാണ് കേരളം; എന്നാൽ സുരേഷ്ഗോപി ഹീറോയാണ്; അനേകായിരം പേർക്ക് അദ്ദേഹം ആപത്‌ബാന്ധവനാണെന്നും സഞ്ചരിക്കുന്ന സേവാഭാരതിയാണ്; വാനോളം പുകഴ്ത്തി ബിജെപി നോതാവ് പിആർ ശിവശങ്കർ

ഒരു മനുഷ്യന്റെ ആപത്ഘട്ടത്തിൽ അവർക്ക് തുണയായി ഓടിയെത്തുന്ന ഒരു വ്യക്തിത്വമാണ് നടനും എംപിയുമായിരുന്ന സുരേഷ് ഗോപിക്ക് ഉള്ളത്. ആൾക്കാരുടെ സാഹചര്യമെന്ത് തന്നെ ആയാലും തന്നെ സമീപിച്ചാൽ അദ്ദേഹമോടിയെത്താറുണ്ട്. സുരേഷ്ഗോപിയെ പ്രശംസിച്ച് ബിജെപി നോതാവ് പിആർ ശിവശങ്കർ രംഗത്ത് വന്നിരിക്കുകയാണ് . സുരേഷ്ഗോപി നിലവിൽ എംപിയും മന്ത്രിയും അല്ലെന്നും പാർട്ടിയുടെ പദവി ആഗ്രഹിക്കാത്ത വ്യക്തിയുമാണെന്ന് ശിവശങ്കർ ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്നു.
ഒരു പക്ഷെ എംപിയും മന്ത്രിയും ആകുകയില്ലെങ്കിലും ജനങ്ങളുടെ റിയൽ ലൈഫ് ഹീറോയാണ് സുരേഷ് ഗോപിയെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് . ശിവശങ്കറിന്റെ വാക്കുകൾ ഇങ്ങനെ; ജനങ്ങൾക്കും പ്രവർത്തകർക്കും സുരേഷ്ഗോപി ഹീറോയാണ്. അനേകായിരം പേർക്ക് അദ്ദേഹം ആപത്‌ബാന്ധവനാണെന്നും സഞ്ചരിക്കുന്ന സേവാഭാരതിയാണ് . അധ്വാനിച്ച് ഉണ്ടാക്കിയ പണമെടുത്ത് സേവന പ്രവർത്തനം ചെയ്യുന്ന ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ല.
എംപിയുടെയും എംഎൽഎയുടെയും ഫണ്ടുകൊണ്ടുണ്ടാക്കിയ ബസ് സ്റ്റോപ്പിന് മുകളിൽ വെണ്ടയ്‌ക്ക അക്ഷരത്തിൽ പേര് കൊത്തിവെയ്‌ക്കുന്ന നാടാണ് കേരളം. അവിടെയാണ് സുരേഷ്ഗോപി വ്യത്യസ്തനാകുന്നത്. സ്വന്തം പണം കൊണ്ട് സുരേഷ് ഗോപി പണിതു നൽകിയതും ജപ്തിയിൽ നിന്ന് രക്ഷിച്ചു നൽകിയതുമായ നൂറുകണക്കിന് വീട് കേരളത്തിലുണ്ട്. അനേകായിരം കുടുംബങ്ങൾക്ക്, മനുഷ്യർക്ക് പുതുജീവിതം നൽകിയ സുരേഷ് ഗോപി മലയാളികളുടെ അഭിമാനവും അത്ഭുതവുമാണെന്ന് പിആർ ശിവശങ്കർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha