പോക്‌സോ കേസ് പ്രതി അമ്മയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ വാഹനാപകടത്തില്‍ മരിച്ചു: അപകടം ഉണ്ടായത് കാൽനട യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

അമ്മയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ഫറോക്ക് നല്ലൂരങ്ങാടിയില്‍ നടന്ന അപകടത്തിൽ കല്ലംപാറ മച്ചിങ്ങല്‍ ഷെറിന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മാതാവ് സുബൈദയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡ് മുറിച്ചു കടന്ന കാൽനട യാത്രക്കാരനെ വാഹനമിടിക്കാതെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പോക്‌സോ കേസില്‍ പ്രതി പട്ടികയിലുള്ളയാളാണ് ഷെറിന്‍. തേഞ്ഞിപ്പാലത്ത് 16കാരിയെ പീഡിപ്പിച്ച കേസിലെ ആറ് പ്രതികളിലൊരാളാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെറിൽ ഇന്നു രാവിലെ ഏഴിനാണ് മരിച്ചത്.
https://www.facebook.com/Malayalivartha



























