പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയില്‍ കുടുങ്ങി 48-കാരന്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയില്‍ കുടുങ്ങി 48-കാരന്‍ കുഴഞ്ഞു വീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പത്തനംതിട്ട തിരുവല്ലയില്‍ മുണ്ടിയപ്പള്ളിയിലാണ് സംഭവം നടന്നത്. കുന്നന്താനം മുണ്ടിയപ്പള്ളി വറവുങ്കല്‍ വീട്ടില്‍ റെജി സെബാസ്റ്റ്യനാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.
പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം കോഴിക്കോടും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. തുടര്‍ന്ന് 28-കാരനായ യുവാവാണ് മരിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങുകയും ഒപ്പം തന്നെ അപസ്മാരം ഉണ്ടാകുകയും ചെയ്തതോടെ മരണം സംഭവിച്ചു.
അശ്രദ്ധ കൊണ്ടോ അതിവേഗം കഴിക്കുന്നത് മൂലമോ ഇത്തരത്തില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാം. കുഞ്ഞുങ്ങള്‍ മുതല്‍ ഏത് പ്രായത്തിലുള്ളവര്‍ക്കും ഇത്തരത്തില്‍ സംഭവിക്കാം. കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ അപകടം സംഭവിക്കുന്നതെങ്കില്‍ അവരെ കമിഴ്ത്തി കിടത്തി പുറത്ത് സാവധാനം തട്ടികൊടുക്കുകയാണ് വേണ്ടത്. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കണം.
മുതിര്‍ന്ന വ്യക്തികളാണെങ്കില്‍ അവരെ കുനിച്ച് നിര്‍ത്തി പുറത്ത് ശക്തമായി തട്ടുകയാണ് വേണ്ടത്. ചുമയ്ക്കുന്നതും ഗുണം ചെയ്‌തേക്കാം.
" f
https://www.facebook.com/Malayalivartha



























