കേസുമായി യാതൊരു ബന്ധമില്ലാത്ത ഒരാൾക്ക് മൊഴിയുടെ പകർപ്പ് എങ്ങനെ നൽകും; സ്വപ്നയുടെ മൊഴിയുടെ പകർപ്പ് സരിതയ്ക്ക് കൊടുക്കാനാകില്ല; സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട സരിതയ്ക്ക് കനത്ത തിരിച്ചടി; മൊഴിയുടെ പകർപ്പ് നൽകാനാകില്ലെന്ന് ഹൈക്കോടതി

സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ രംഗത്ത് വന്നിരുന്നു. മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് കോടതിയെ സരിത സമീപിക്കുകയും ചെയ്തിരുന്നു .സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചനക്കേസിലെ സാക്ഷിയാണ് താനെന്നും, തനിക്കെതിരായ പരാമര്‍ശങ്ങള്‍ സ്വപ്നയുടെ രഹസ്യ മൊഴിയില്‍ ഉണ്ടെന്നും, അതിനാല്‍ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടാണ് സരിത ഹര്‍ജി നൽകിയത് .
എന്നാൽ ഇപ്പോൾ ഇതാ കോടതി സരിതയെ തൂത്തെറിഞ്ഞുകൊണ്ടുള്ള നിലപാട് സ്വീകരിച്ചിരിക്കുകയാണ്. സ്വപ്നയുടെ മൊഴിയുടെ പകർപ്പ് സരിതയ്ക്ക് കൊടുക്കാൻ ആകില്ല എന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. സരിതയ്ക്ക് എങ്ങനെ സ്വപ്നയുടെ മൊഴിയുടെ പകർപ്പ് കൊടുക്കാനാകുമെന്ന നിർണായക ചോദ്യവും കോടതി ഉന്നയിച്ചിരിക്കുകയാണ്.
അക്ഷരാർത്ഥത്തിൽ സരിത എസ് നായർക്ക് വമ്പൻ തിരിച്ചടിയായിരിക്കുകയാണ് കോടതിയുടെ ഈ പരാമർശം. സരിതയുടെ കേസ് പരിഗണിക്കുന്നതിനിടയിലാണ് നിർണ്ണായക ചോദ്യം കോടതി ചോദിച്ചത്. കേസുമായി യാതൊരു ബന്ധമില്ലാത്ത ഒരാൾക്ക് മൊഴിയുടെ പകർപ്പ് എങ്ങനെ നൽകും എന്നാണ് കോടതി ചോദിച്ചിരിക്കുന്നത് . കോടതി ഇത്തരത്തിലൊരു പരാമർശം നടത്തിയ സ്ഥിതിക്ക് സരിതയ്ക്കു സ്വപ്നയുടെ മൊഴി നൽകില്ല എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവേ രഹസ്യമൊഴി പൊതു രേഖയാണോ എന്നാ നിയമ പ്രശ്‌നത്തില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. അഡ്വക്കേറ്റ് ധീരേന്ദ്ര കൃഷ്ണനാണ് അമിക്കസ് ക്യൂറി. നേരത്തെ ഇതേ ആവശ്യം ജില്ലാ കോടതി തള്ളിയതോടെയാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.
രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് മാത്രമേ നല്‍കാനാവൂ എന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പകര്‍പ്പ് ആര്‍ക്കും നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി തള്ളിയ കാര്യവും കോടതി പരാമര്‍ശിച്ചു.എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി തള്ളിയപ്പോള്‍ പറഞ്ഞ അതേകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കോടതി സരിതയുടെയും ഹര്‍ജി അന്ന് തള്ളിയത്.
https://www.facebook.com/Malayalivartha



























