ക്ലാസിനുള്ളില്‍ വിഷപ്പാമ്പ് കയറിക്കൂടി, നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റി, ഉഗ്രവിഷമുള്ള പാമ്പിനെ മനസ്സാന്നിധ്യം കൈവിടാതെ കുടഞ്ഞെറിഞ്ഞ് ഒമ്പത് വയസ്സുകാരി

പാലക്കാട് സര്‍ക്കാര്‍ സ്കൂളിൽ ക്ലാസിനുള്ളില്‍ കയറിക്കൂടിയ വിഷപ്പാമ്പ് നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ ചുറ്റി. മങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. ക്ലാസിനുള്ളില്‍ കയറിയ വിദ്യാർത്ഥിനി പാമ്പിനെ ചവിട്ടിയപ്പോള്‍ കാലില്‍ ചുറ്റി. കാല്‍ കുടഞ്ഞതോടെ പാമ്പ് അലമാരയുടെ ഉള്ളില്‍ കയറിയെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
ടൈല്‍ ഇട്ട ക്ലാസ് മുറിയില്‍ പാമ്പ് വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും കുട്ടിയെ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും അധ്യാപിക പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ല.തിങ്കളാഴ്ച രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പാണ് സംഭവം.
ഈ സമയം അധ്യാപകര്‍ ക്ലാസില്‍ എത്തിയിരുന്നില്ല. കുട്ടികള്‍ ബഹളം വെക്കുകയും അധികൃതര്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് അലമാരയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് കാലിൽ കയറിയ ഉടൻ കുടഞ്ഞതിനാൽ കടിയേൽക്കാതെ രക്ഷപ്പെടാനായി.കുട്ടിയുടെ ഈ മനസ്സാന്നിധ്യത്തെയാണ് എല്ലാവരും പ്രശംസിക്കുന്നത്.
നമ്മുടെ നാട്ടിലുള്ള പാമ്പുകളിൽ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വെള്ളിക്കെട്ടൻ കാലിൽ ചുറ്റിയിട്ടും ആശ്രയ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വീട്ടുകാരും അധ്യാപകരും. കുറഞ്ഞ അളവ് വിഷം മതി മരണം സംഭവിക്കാൻ. അത്ര അപകടകാരിയായ പാമ്പിൽ നിന്ന് ആശ്രയ രക്ഷപ്പെട്ടത് മനസ്സാന്നിധ്യം ഒന്ന് കൊണ്ടു മാത്രമാണ്.പാമ്പ് കടിച്ചോ എന്ന സംശയത്തേത്തുടര്‍ന്നാണ് കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha